ADVERTISEMENT

ശ്രദ്ധയും പരിചരണവും നൽകിയാൽ മൃദുലമായ, സുന്ദര ചർമം ആര്‍ക്കും സ്വന്തമാക്കാം. ഇതിനായി പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിക്കാം. അമിതമായ പണച്ചെലവില്ലാതെ സൗന്ദര്യസംരക്ഷണം ഇങ്ങനെ സാധ്യമാകും ഇതിനായി പരീക്ഷിക്കാവുന്ന ഏതാനു മികച്ച നാച്യുറൽ ബ്യൂട്ടി ടിപ്സ് ഇതാ.

മുഖക്കുരുവിന് തക്കാളി

പ്രായഭേദമന്യേ മിക്കവരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു. എന്നാൽ ഒരു തക്കാളിയുണ്ടെങ്കിൽ മുഖക്കുരുവിനെ തുരത്താവുന്നതേയുള്ളൂ. ഒരു തക്കാളിയെടുത്ത് രണ്ടായി മുറിക്കുക. അതിൽ ഒരു കഷണമെടുത്ത് മുഖത്ത് നന്നായി ഉരസുക. ഇത് ചർമത്തിലെ എണ്ണമയത്തെ നിയന്ത്രിക്കുകയും മുഖക്കുരു, പാടുകൾ ഇവയെ അകറ്റുകയും ചെയ്യുന്നു.

∙ പ്രായത്തെ ചെറുക്കാൻ എഗ് പാക്

ചർമത്തിന്റെ യുവത്വം നിലനിർത്താനും തിളക്കം കാത്തുസൂക്ഷിക്കാനും എഗ് പായ്ക്ക് ഇടുന്നത് വളരെ നല്ലതാണ്. ഒരു മുട്ട പൊട്ടിച്ച് വെള്ളയും മഞ്ഞയും വേർതിരിച്ചെടുക്കുക. മുട്ടയുടെ മഞ്ഞ നന്നായി പതപ്പിച്ചെടുക്കുക. ആ പത മുഖത്ത് പുരട്ടി 20 മിനിറ്റിനുശേഷം കഴുകിക്കളയുക. മുട്ടയുടെ മണം ഇഷ്ടമില്ലാത്തവർക്ക് ആ മിശ്രിതത്തിൽ ലാവൻഡർ ഓയിൽ പോലെ ഇഷ്ടപ്പെട്ട ഏതെങ്കിലും എസൻഷ്യൽ ഓയിൽ ചേർക്കാം. 

∙ ചുണ്ടുകൾക്ക് തേൻ

പ്രായമാകുന്നതിന്റ ലക്ഷണങ്ങൾ വളരെപ്പെട്ടെന്ന് പ്രകടമാകുന്ന അവയവമാണ് ചുണ്ടുകൾ. ചുണ്ടുകളുടെ സംരക്ഷണത്തിനായി ദിവസവും ഉറങ്ങാൻ പോകുന്നതിന് മുൻപ് ചുണ്ടിൽ അൽപം തേൻ പുരട്ടാം. രാവിലെ ഉണർന്നാലുടൻ തേനും പഞ്ചസാരയുമുപയോഗിച്ച് ചുണ്ടുകൾ നന്നായി സ്ക്രബ് ചെയ്താൽ മൃതകോശങ്ങൾ നീങ്ങി ചുണ്ടുകൾ സുന്ദരമാകും.

∙ കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാൻ മൂന്നു വഴികൾ

വട്ടത്തിൽ കനം കുറച്ചരിഞ്ഞ ഉരുളക്കിഴങ്ങ്, അല്ലെങ്കിൽ വെള്ളരി അതുമല്ലെങ്കിൽ പനിനീരിൽ മുക്കിയ ഒരു കോട്ടൺ തുണി ഇവയിലേതെങ്കിലും ഉപയോഗിച്ചാൽ കണ്ണിനടിയിലെ കറുപ്പകലും. കണ്ണുകളടച്ചശേഷം ഇവയിലേതെങ്കിലും ഒന്ന് 15 മിനിറ്റോളം കണ്ണിനു മുകളിൽവച്ച ശേഷം വിശ്രമിക്കാം. ഫെയ്സ്പാക്കുകൾ ചെയ്യുന്ന സമയത്തും ഇത് പരീക്ഷിക്കാം. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് കണ്ണുകൾക്ക് ചുറ്റും ആൽമണ്ട് ഓയിൽ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്തുകൊടുക്കാം.

∙ കറുത്ത പാടുകൾ മായ്ക്കാൻ ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് നന്നായി അരച്ചെടുക്കുക. അതിൽ അൽപം നാരങ്ങാനീര് ചേർത്ത് മുഖത്തു പുരട്ടി വട്ടത്തിൽ മസാജ് ചെയ്യുക. 10 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ദിവസവും ഇങ്ങനെ ചെയ്താൽ കറുത്ത കുത്തുകളും പാടുകളും മാറിക്കിട്ടും.

∙ സൂര്യതാപത്തിൽനിന്ന് ചർമത്തെ സംരക്ഷിക്കാൻ തൈര്

വീടിനു പുറത്ത് സമയം ചെലവഴിക്കേണ്ടി വരുമ്പോഴൊക്കെ സൂര്യതാപമേൽക്കാനുള്ള സാധ്യതയും കൂടുതലാണ്. ഒരു ടേബിൾ സ്പൂൺ തൈരെടുത്ത് അതിൽ ഒരുനുള്ളു മഞ്ഞൾപ്പൊടി, അൽപം നാരങ്ങാനീര് ഇവ ചേർത്ത മിശ്രിതം മുഖത്തു പുരട്ടിയാൽ സൂര്യതാപം മൂലം ചർമത്തിലുണ്ടായ കരിവാളിപ്പ് അകലും.

English Summary : most effective natural skin care line

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com