ADVERTISEMENT

ചർമത്തിന്റെ സ്വഭാവത്തിന് അനുയോജ്യമായി മുട്ടയുടെ വെള്ളകൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും മാസ്ക്കുകൾ പരിചയപ്പെടാം.

∙ എണ്ണമയമുള്ള ചർമത്തിന് 

ഒരു മുട്ടയുടെ വെള്ളയും പകുതി നാരങ്ങയുടെ നീരും എടുക്കുക. നന്നായി പതയുന്നതുവരെ ഈ മിശ്രിതം ഇളക്കുക. ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകിയശേഷം ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് ഈ മിശ്രിതം മുഖത്തു പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞാൽ ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ രണ്ടുതവണ ഈ മാസ്ക് ഉപയോഗിക്കാം 

∙ സാധാരണ ചർമത്തിന് 

മുട്ടവെള്ള നന്നായി പതപ്പിച്ചശേഷം ഒരു സ്പൂൺ നാരങ്ങാനീര്, തേൻ എന്നിവ ചേർക്കുക. മുഖം ഇളം ചൂടുവെള്ളത്തിൽ കഴുകി ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് ഈ മിശ്രിതം മുഖത്തുപുരട്ടുക. 15 മിനുട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം 

മുഖത്ത് എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻതന്നെ മാസ്ക് കഴുകിക്കളയേണ്ടതാണ്. 

∙ ചർമത്തിന് പോഷണം നൽകാൻ

ഒരു മുട്ടയുടെ വെള്ളയിൽ അഞ്ചോ ആറോ മുന്തിരികൾ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. മുഖം ഇളം ചൂടുവെള്ളത്തിൽ കഴുകിയശേഷം ഇത് മുഖത്തുപുരട്ടാം. 15 മിനിറ്റിന്ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. കുരുവുള്ള മുന്തിരി ഉപയോഗിക്കുന്നതാണ് നല്ലത്. സീഡ് ഓയിൽ ലഭിക്കാൻ ഇത് സഹായിക്കും. മാസ്ക് കഴുകിക്കളഞ്ഞശേഷം മോയിസ്ച്യുറൈസർ പുരട്ടുക.

English Summary : Best Egg white face masks 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com