മുടിയിഴകൾ വരണ്ടു പൊട്ടുന്നു, പരിഹരിക്കാം നാച്യുറലായി ‌

natural-tips-to-prevent-dry-hair
Image Credits : puhhha / shutterstock.com
SHARE

ഏതു കാലാവസ്ഥയാകട്ടെ, ഏതു തരം വെള്ളവുമാകട്ടെ മുടി വരളുന്നു. വരൾച്ച കൂടി മുടി പൊട്ടുന്നു. ഇങ്ങനെ മുടിയുടെ ഉള്ള് കുറയുന്നു. എന്താണീ പ്രശ്നത്തിനൊരു പരിഹാരം ?. നിരവധിപ്പേരുടെ സംശയം ആണിത്. കാരണം വരണ്ട മുടി നിരവധി ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. 

മുടി വരളുന്നത് തടഞ്ഞ്, മൃദുത്വം നിലനിർത്തുന്നതിന് നിരവധി പ്രകൃതിദത്ത മാർഗങ്ങങ്ങൾ നിലവിലുണ്ട്. അവയിൽ ചിലത് ഇതാ.

∙ വെർജിൻ കോക്കനട്ട് ഓയിൽ

വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിച്ച് മുടി മസാജ് ചെയ്യുക. ഒരു മണിക്കൂറിനുശേഷം ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യാം.

∙ ഒലിവ് ഓയിൽ

രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിലും ഒരു വാഴപ്പഴവും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതു മുടിയിൽ തേച്ചു പിടിപ്പിക്കാം. 20 മിനിറ്റിനുശേഷം കഴുകാം. ആഴ്ചയിൽ ഒരു തവണ ചെയ്യാം.

∙ തേനും പംപ്കിൻ സീഡ് ഓയിലും

ഒരു ടേബിൾ സ്പൂൺ പംപ്കിൻ സീഡ് ഓയിലും ഒരോ ടേബിൾ സ്പൂൺ വീതം തേനും വെളിച്ചെണ്ണയും മിക്സ് ചെയ്ത് നനഞ്ഞ മുടിയിൽ തേയ്ക്കുക. 20 മിനിറ്റിനുശേഷം ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് മുടി കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇത് ചെയ്യാം.

∙ ഷിയ ബട്ടർ

രണ്ട് ടേബിൾ സ്പൂൺ ഷിയ ബട്ടർ എടുത്ത് ചെറുതായി ചൂടാക്കുക. ഇതു മസാജ് ചെയ്തു തലയിൽ പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം.

∙ കറ്റാർവാഴയും ലാവൻഡറും

കാൽകപ്പ് കറ്റാർവാഴ ജെല്ലും ഒരു കപ്പ് വെള്ളവും മിക്സ് ചെയ്തതിലേക്ക് രണ്ടോ മൂന്നോ തുള്ളി ലാവൻഡർ ഓയിൽ ചേർത്തുണ്ടാക്കുന്ന മിശ്രിതം സ്പ്രേ ബോട്ടിൽ ഉപയോഗിച്ച് മുടിയിലേക്ക് സ്പ്രേ ചെയ്യാം.

∙ ഒലിവ് ഓയിലും പച്ചമുട്ടയും

മുട്ടയുടെ വെള്ളയും ഒലിവ് ഓയിലുമായി ചേർത്തുണ്ടാക്കുന്ന മിശ്രിതം തലയിൽ തേച്ചു പിടിപ്പിച്ച ശേഷം ടവൽ ഉപയോഗിച്ച് തല മുഴുവൻ പൊതിയുക. ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യാം.

English Summary : Home remedies for dry and frizzy hair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA