ഫെയ്സ് മാസ്ക്കായി മുതലയുടെ വിസർജ്യം, വണ്ണം കുറയ്ക്കാൻ മണ്ണിര; ഞെട്ടിക്കുന്ന ചില ബ്യൂട്ടി ടിപ്സ്

HIGHLIGHTS
  • കുളിക്കുന്ന വെള്ളത്തിൽ മുതല വിസർജ്യമിടുന്നതും ഇവരുടെ പതിവായിരുന്നു.
  • ഒരുകാലത്ത് ജപ്പാനിൽ കറുത്ത പല്ലുകളായിരുന്നു ട്രെൻഡ്
crocodile-excretion-to-earthworm-strange-beauty-treatments
Image Credits : Eugeny Popov/ galitsin / Shutterstock.com
SHARE

സൗന്ദര്യത്തിന്റെ മാറ്റുകൂട്ടാൻ ചെലവു കുറഞ്ഞ അടുക്കളക്കൂട്ടുകൾ മുതൽ പതിനായിരങ്ങൾ ചെലവു വരുന്ന ലേസർ ചികിത്സ വരെ  ആളുകൾ പരീക്ഷിക്കാറുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപേ ഇത്തരത്തിലുള്ള വ്യത്യസ്തമായ ഒട്ടേറെ സൗന്ദര്യവർധക മാർഗങ്ങൾ നിലനിന്നിരുന്നു. ചിലതൊക്കെ പരീക്ഷിക്കാൻ കഴിയാത്തവ ആണെന്നു മാത്രം. ഈജിപ്ഷ്യൻ സുന്ദരി ക്ലിയോപാട്രയുടെ ‘കഴുതപ്പാൽ കുളി’ പോലെ വിവിധ രാജ്യങ്ങളിൽ നിലനിന്നിരുന്ന ഞെട്ടിക്കുന്ന ചില ബ്യൂട്ടി ടിപ്സ്...

∙ ഫെയ്സ് മാസ്ക്കായി മുതലയുടെ വിസർജ്യം

കേട്ടാൽ തന്നെ അറപ്പു തോന്നുന്ന ഈ ഫെയ്സ് മാസ്ക് ഉപയോഗിച്ചിരുന്നത് ഗ്രീക്കുകാരാണ്. പ്രായമേറുംതോറും മുഖത്തുണ്ടാകുന്ന ചുളിവുകളും പാടുകളുമൊക്കെ മാറ്റുന്നതിനാണ് ഇതുപയോഗിച്ചിരുന്നത്. ശരീരസൗന്ദര്യത്തിനായി കുളിക്കുന്ന വെള്ളത്തിൽ മുതല വിസർജ്യമിടുന്നതും ഇവരുടെ പതിവായിരുന്നു.

∙ വണ്ണം കുറയ്ക്കാൻ മണ്ണിര

നൂറ്റുണ്ടുകൾക്കു മുൻപും സൈസ് സീറോ ഫിഗർ സ്ത്രീകളുടെ സ്വപ്നമായിരുന്നു. ഇതിനായി 1800കളിൽ ഇംഗ്ലണ്ടിലെ സ്ത്രീകൾ കണ്ടെത്തിയ വഴിയായിരുന്നു മണ്ണിര ഡയറ്റ് !. മണ്ണിര ലാർവ വൃത്തിയാക്കിയശേഷം കൃത്യമായ ഇടവേളകളിൽ കഴിക്കും. ശരീരത്തിലുണ്ടാകുന്ന അമിത കൊഴുപ്പ് ഈ മണ്ണിരകൾ ആഗീരണം ചെയ്യും. ഇവയെ പിന്നീട് ശരീരത്തിൽനിന്ന് നീക്കം ചെയ്തു കളയും.

∙ ഈയം ഫേഷ്യൽ

പണ്ടുകാലത്ത് യൂറോപ്പിൽ ഒരാളുടെ സാമൂഹിക നിലവാരം നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായിരുന്നു ചർമത്തിന്റെ നിറം. നിറം വർധിപ്പിക്കാൻ ഏതു മാർഗവും സ്വീകരിക്കാൻ ഇത് ആളുകളെ നിർബന്ധിതരാക്കി. അക്കാലത്തെ പ്രധാന ബ്യൂട്ടി ട്രീറ്റ്മെന്റായിരുന്നു ഈയം ഫേഷ്യൽ. ഈയവും കുമ്മായവും ചേർത്ത പൗഡറാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ചർമത്തിന് പൊള്ളലേൽക്കുന്നതുൾപ്പെടെ ഗുരുതര പാർശ്വഫലങ്ങൾ ഇതിനുണ്ടായിരുന്നു.

∙ കറുത്ത പല്ലാണ് ട്രെൻഡ്

പല്ലുകൾ വെളുപ്പിക്കാൻ ആധുനിക ചികിത്സാരീതികൾ ഇപ്പോഴുണ്ട്. എന്നാൽ ഒരുകാലത്ത് ജപ്പാനിൽ കറുത്ത പല്ലുകളായിരുന്നു ട്രെൻഡ്. വിവാഹിതരായ സ്ത്രീകളുടെ ഐശ്വര്യം കറുത്ത പല്ലുകളായിരുന്നു. മരക്കറ പുരട്ടിയാണ് പല്ലുകൾ കറുപ്പിച്ചിരുന്നത്. നിറം മങ്ങിത്തുടങ്ങുമ്പോൾ വീണ്ടും കറ പുരട്ടും.

∙ തീക്കളിയാണിത്

സൗന്ദര്യത്തിനായി അൽപം പൊള്ളിയാലും പ്രശ്‌നമില്ലാത്തവരായിരുന്നു ചൈനക്കാർ. മദ്യത്തിൽ മുക്കിയ തുണി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ചശേഷം തീകൊളുത്തും. ചർമത്തിന് മുറുക്കം നൽകാനും ചുളിവുകൾ മായ്ക്കാനുമായിരുന്നു ഈ ‘തീക്കളി’. സുരക്ഷാമുൻകരുതലുകളൊക്കെ എടുക്കുമെങ്കിലും പൊള്ളലേൽക്കുന്ന സംഭവങ്ങൾ പതിവായിരുന്നു.

English Summary : These beauty tips from the ancient world will make us shocking.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA