ADVERTISEMENT

അന്തരീക്ഷ മലിനീകരണം, ചൂട്, മേക്കപ് വസ്തുക്കളുടെ അമിത ഉപയോഗം എന്നിങ്ങനെ പലതും ചർമത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നുണ്ട്. കൃത്യമായി ക്ലെൻസ് ചെയ്യാതിരിക്കുന്നതും മേക്കപ് നീക്കാതെ ഉറങ്ങുന്നതുമെല്ലാം മുഖക്കുരുവിനും മറ്റു ചർമപ്രശ്നങ്ങൾക്കും കാരണമാകും. ഒരു ഡീപ് ക്ലെൻസര്‍ ആയി പ്രവർത്തിച്ച് ചർമത്തിൽ അടിഞ്ഞു കൂടിയ പൊടി, അഴുക്ക്, എണ്ണമയം എന്നിവ ഒഴിവാക്കാൻ തുളസിക്ക് കഴിവുണ്ട്. കൂടാതെ മറ്റു ചർമപ്രശ്നങ്ങളോടും പോരാടുന്നു. തുളസി എങ്ങനെ ചർമസംരക്ഷണത്തിന് ഉപയോഗിക്കാം എന്നു നോക്കാം.

∙ മുഖത്തിന് തിളക്കവും മൃദുത്വവും

തുളസിയിൽ അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് ഒരു മുട്ടയുടെ വെള്ള ചേർക്കുക. നന്നായി ഇളക്കിയശേഷം ഈ മിശ്രിതം മുഖത്തു പുരട്ടുക. 10-15 മിനിറ്റിന്ശേഷം കഴുകിക്കളയുന്നത് ചർമകോശങ്ങൾ പുനരുജ്ജീവിക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടുതവണ ഇത് ആവർത്തിക്കാം. മുഖത്തിന് തിളക്കവും മൃദുത്വവും ലഭിക്കുന്നു.

∙ മുഖക്കുരു തടയുന്നു 

സെൻസിറ്റീവ് ചർമത്തെ മുഖക്കുരുവിൽനിന്നും മോചിപ്പിക്കുക അത്ര എളുപ്പമല്ല. ഇവിടെ തുളസിയിലയുടെ ഔഷധ ഗുണങ്ങൾ സഹായകമാകും. തുളസിയിൽ അടങ്ങിയിരിക്കുന്ന മൂലികകൾ ബാക്ടീരിയകൾക്ക് എതിരെ പ്രവർത്തിക്കുകയും മുഖക്കുരു, പാടുകൾ എന്നിവ അകറ്റുകയും ചെയ്യുന്നു. ചർമത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയുമില്ല.

ഏതാനും തുളസിയിലകൾ, ഒരു ടേബിൾ സ്പൂൺ രക്തചന്ദനം, പനിനീർ എന്നിവ ചേർത്ത് പേസ്റ്റ് ആക്കിയശേഷം മുഖത്തുപുരട്ടാം. ഉണങ്ങിയശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകിയശേഷം മോയിസ്ച്യുറൈസ് ചെയ്യാം. 

∙ ചുളിവുകൾ തടയുന്നു 

ചർമത്തിന് പ്രായം കൂടുതൽ തോന്നാൻ പല കാരണങ്ങളുണ്ട്.  ഫ്രീറാഡിക്കലുകളുടെ ഉത്പാദനം കാരണം ചർമത്തിന് സംഭവിക്കുന്ന ഇത്തരം മാറ്റങ്ങളെ തടയാൻ തുളസി സഹായിക്കുന്നു. ഇതിനായി കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോൾ ഏതാനും തുളസിയിലകൾ ചേർക്കാം. അല്ലെങ്കിൽ തിളച്ച വെള്ളത്തിൽ തുളസിനീർ ചേർത്തു കുടിക്കാം.

∙ ചർമകാന്തി

വെയിൽ, മലിനീകരണം, അമിതമായ മെലാനിൻ ഉത്പാദനം എന്നിവയെല്ലാം ചർമകാന്തി നഷ്ടപ്പെടുത്തും. ചർമത്തിലെ ഈ വ്യത്യാസങ്ങൾ തടഞ്ഞ്, മോയിസ്ച്യുറൈസ് ചെയ്യാൻ തുളസി സഹായിക്കുന്നു.

തുളസി, കടലമാവ് എന്നിവ ഒരുമിച്ച് അരച്ചെടുക്കുക. ഇത് മുഖത്തുപുരട്ടി പൂർണമായും ഉണങ്ങിയശേഷം കഴുകിക്കളയുക.

English Summary : Use Tulsi for healthy skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com