ചർമ പ്രശ്നങ്ങൾക്ക് പരിഹാരം; മുഖം തിളങ്ങാൻ മുരിങ്ങ

reasons-to-add-drumstick-or-moringa-to-your-skin-care
Image Credits : vm2002/ Shutterstock.com
SHARE

ചർമസംരക്ഷണത്തിന് ഏറെ അനുയോജ്യമാണ് മുരിങ്ങയില. ഈജിപ്തിലും റോമിലും പുരാതനകാലം മുതലേ മുരിങ്ങയില സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായിരുന്നതായി തെളിവുകളുണ്ട്. മുരിങ്ങയില ചർമ സംരക്ഷണത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നുവെന്ന് നോക്കാം.

∙ ചർമത്തിൽ കൊളീജിൻ

ഓറഞ്ചിലുള്ളതിനേക്കാൾ ഏഴു മടങ്ങ് അധികം വിറ്റാമിൻ സി ആണ് മുരിങ്ങയിൽ ഉള്ളത്. ചർമ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനാണിത്. പ്രായമാകുന്നതിന്റെ ഭാഗമായി ചർമത്തിന്റെ ഇലാസ്തികത നഷ്ടമാകുന്നതു തടയാൻ മുരിങ്ങയിലയുടെ ഉപയോഗം സഹായിക്കും.

∙ ചർമത്തിന്റെ അകാലവാർധക്യം തടയുന്നു

അന്തരീക്ഷമലിനീകരണം, സൂര്യനിൽ നിന്നുള്ള യുവി കിരണങ്ങൾ എന്നിവയിൽനിന്നും ചർമത്തിന് ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മുരിങ്ങയില സഹായിക്കുന്നു. മുരിങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ,ബി,സി എന്നിവ ചർമത്തിലെ ചുളിവുകൾ, പാടുകൾ, നേർത്ത വരകൾ എന്നിവ ഒഴിവാക്കി യുവത്വം കാത്തുസൂക്ഷിക്കുന്നു.

∙ എണ്ണമയമുള്ള ചർമം 

എണ്ണമയമുള്ള ചർമം ഉള്ളവർക്ക് വളരെ പ്രയോജനപ്രദമാണ് മുരിങ്ങ. ചർമത്തിൽ അധികമുള്ള എണ്ണമയം ഒഴിവാക്കാനും ചർമകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും മുരിങ്ങ സഹായിക്കുന്നു.

ഹോർമോൺ വ്യതിയാനം, സ്ട്രെസ്സ് എന്നിവ മുലം ചർമത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ തടയാനും മുരിങ്ങ ഫലപ്രദമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, ചർമ്മത്തിന്റെ എണ്ണമയം, വീക്കം എന്നിവ പൂർണമായും ഒഴിവാക്കുന്നു. 

∙ മുഖക്കുരു നിയന്ത്രിക്കുന്നു 

സെബേഷ്യസ് ഗ്രന്ധികളിൽ അടിഞ്ഞുകൂടുന്ന അധിക എണ്ണമയം വലിച്ചെടുത്ത്, മുഖക്കുരു തടയാൻ മുരിങ്ങയില സഹായിക്കുന്നു. അധികമുള്ള സെബം മൃതകോശങ്ങളുമായി ചേർന്ന് മുഖത്ത് അടിഞ്ഞു കൂടുകയും ബാക്ടീരിയ വളരാൻ കാരണമാവുകയും ചെയ്യുന്നു. 

∙ മുറിവുകൾ ഉണങ്ങാൻ 

മുഖക്കുരു പൊട്ടിയുള്ള പാടുകൾ, ചെറിയ പോറലുകൾ, ഉണങ്ങാത്ത മുറിവുകൾ എന്നിവ ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകും. ഇവ കൃത്യമായി ഉണങ്ങിയില്ലെങ്കിൽ പഴുപ്പ് ഉണ്ടാകാനും ചർമത്തിൽ സ്ഥിരമായ പാടുകൾ വീഴാനും സാധ്യതയുണ്ട്. ഈ മുറിവുകളെ ഉണക്കാന്‍ മുരിങ്ങയുടെ ഉപയോഗം സഹായിക്കുന്നു. 

എളുപ്പം ഉണ്ടാക്കാവുന്ന ഒരു മുരിങ്ങയില ഫെയസ് പാക് പരിചയപ്പെടാം.

ഉണക്കിപ്പൊടിച്ച മുരിങ്ങയിലയാണ് ഇതിന് ആവശ്യം. ഇതു മുരിങ്ങിയല പൗഡർ വാങ്ങി ഉപയോഗിക്കാം. 

ആവശ്യമായ സാധനങ്ങൾ 

മുരിങ്ങ പൗഡർ- 1/2 ടേബിൾ സ്പൂൺ 

തേൻ- 1 ടേബിൾ സ്പൂൺ 

റോസ് വാട്ടർ - 1 ടേബിൾ സ്പൂൺ 

എസൻഷ്യൽ ഓയിൽ (വരണ്ട ചർമം ഉള്ളവർക്ക്)

ഒരു ചെറിയ ബൗളിൽ മുരിങ്ങ പൗഡർ, തേൻ, റോസ് വാട്ടർ എന്നിവയെടുത്ത് മിക്സ് ചെയ്യുക. വരണ്ട ചർമമുള്ളവർ ഇതിലേക്ക് മൂന്നോ നാലോ തുള്ളി എസൻഷ്യൽ ഓയിൽ കൂടി ചേർക്കാം. ഈ ഫെയ്സ് പാക് മുഖത്തു പുരട്ടി 10-15 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം. 

നിങ്ങൾ പതിവായി ഉപയോഗിക്കുന്ന ഏതു മാസ്കിനൊപ്പവും മുരിങ്ങ പൗഡർ ചേർക്കാം. ഇതു മികച്ച ഫലം നൽകും.

*പാച്ച് ടെസ്റ്റ് നടത്തി അലർജിയില്ലെന്ന് ഉറപ്പാക്കിയശേഷം ഉപയോഗിക്കുക.

English Summary : 6 Reasons To Add Drumstick Or Moringa To Your skin care

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA