മുടി കൊഴിച്ചിന് പൂട്ടിടാം; വീട്ടിലുണ്ട് പ്രതിവിധി

diy-fenugreek-hair-mask-to-prevent-hair-loss
Image Credits : Spectral-Design / Shutterstock.com
SHARE

ദിവസം 50 മുതൽ 100 വരെ മുടിയിഴകൾ നഷ്ടമാകുന്നതു സ്വാഭാവികമാണ്. എന്നാൽ ഇതിലധികം മുടി നഷ്ടമാകുന്നതിനെയാണ് മുടി കൊഴിച്ചിലായി കണക്കാക്കുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. ശിരോചർമത്തിലെ ഈർപ്പം നഷ്ടപ്പെടുന്നതും ഇതുമൂലം മുടിയുടെ വേരുകളുടെ ബലം കുറയുന്നതും ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. മുടിയിഴകൾക്ക് ബലം നൽകുന്ന പ്രോട്ടീനുകളും വിറ്റാമിനുകളും ചേർന്ന ഹെയർ മാസ്ക്കുകളാണ് ഇതിനുള്ള നാച്ചുറൽ പരിഹാരം. അത്തരമൊരു ഹെയർ മാസ്ക് പരിചയപ്പെടാം.

തയ്യാറാക്കേണ്ട വിധം: 

അരക്കപ്പ് ഉലുവ രാത്രി വെള്ളത്തിലിട്ട് വയ്ക്കുക. അടുത്ത ദിവസം ഇതെടുത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കണം. അതിലേക്ക് രണ്ടോ മൂന്നോ തുള്ളി ലാവണ്ടർ ഓയിലോ ടീട്രീ ഓയിലോ ചേർക്കാം. ഈ പേസ്റ്റ് മുടിയിലും ശിരോചർമത്തിലും നന്നായി തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനുശേഷം തണുത്തതോ ഇളംചൂടുള്ളതോ ആയ വെള്ളത്തിൽ മുടി കഴുകുക. ആഴ്ചയിൽ രണ്ടു തവണ വീതം ഈ ഹെയർ മാസ്ക് പരീക്ഷിക്കാം.

English Summary : Effective Hair Masks To Treat Hair Loss

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA