പല്ല് വെളുപ്പിക്കാന്‍ ഓറഞ്ചിന്റെ തൊലി; ബ്യൂട്ടി ടിപ്പുമായി ലക്ഷ്മി നായർ

lekshmi-nair-diy-home-remedy-to-teeth-whitening
SHARE

ഓറഞ്ച് തൊലി, കറുവപ്പട്ടയുടെ ഇല, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് പല്ല് വെളുപ്പിക്കാമെന്ന് പാചക വിദഗ്ധയും ബ്യൂട്ടി വ്ലോഗറുമായി ലക്ഷ്മി നായർ. കുറച്ചധികം അന്വേഷിച്ചാണ് ഈ മാർഗം കണ്ടത്തിയത്. ഇതിലൂടെ മികച്ച ഫലം ലഭിച്ചതായും ബ്യൂട്ടി വ്ലോഗിലൂടെ ലക്ഷ്മി പറഞ്ഞു.

ഫൈബർ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് ഓറഞ്ചിന്റെ തൊലി. ഇതിന്റെ അസിഡിക് സ്വഭാവം വായിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നു. കറുവപ്പട്ടയുടെ ഇലയ്ക്ക് പല്ലിലെ കറ നീക്കാനുള്ള കഴിവുണ്ട്. വെളിച്ചെണ്ണയിൽ അടങ്ങയിരിക്കുന്ന ലോറിക് ആസിഡ് പല്ലിനും മോണയ്ക്കും നല്ലതാണെന്നും ലക്ഷ്മി പറയുന്നു.

ഓറഞ്ചിന്റെ തൊലിയും കറുവപ്പട്ടയുടെ ഇലയും പൊടിച്ചെടുക്കുക. ഇവ അര ടേബിൾ സ്പൂൺ വീതം എടുത്ത് മിക്സ് ചെയ്യുക. ശേഷം അതിലേക്ക് അര ടീസ്പൂൺ വെളിച്ചെണ്ണ ചേർത്തിളക്കുക. ഈ മിശ്രിതം വിരലുകൊണ്ട് പല്ലിൽ തേച്ചു പിടിപ്പിക്കുക. 5 മുതൽ 10 മിനിറ്റ് വരെ ഇങ്ങനെ ചെയ്യാം. അതിനുശേഷം വായ കഴുകുക. അസിഡിക് സ്വഭാവമായതിനാൽ ആഴ്ചയിൽ ഒരു തവണ മാത്രം ഇതു ചെയ്താൽ മതി.

English Summary : How to Get Rid of Yellow Teeth; Lekshmi Nair's beauty tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA