മഴക്കാലം; മുടി കൊഴിയാതിരിക്കാൻ ചെയ്യേണ്ടത്

best-monsoon-hair-care-tips
Image Credits : StoryTime Studio/ Shutterstock.com
SHARE

മഴക്കാലത്ത് മുടിയുടെ പ്രശ്നങ്ങൾ കൂടുന്നതു പലരും ശ്രദ്ധിച്ചു കാണും. മുടി കൊഴിച്ചിൽ, താരൻ, മുടി പൊട്ടൽ എന്നിങ്ങനെ അവ നീളുന്നു. ഇത്തരത്തിൽ പ്രശ്നങ്ങൾ ഉള്ളവർ കേശസംരക്ഷണ രീതികൾ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ മാറ്റണം. ചില പൊടിക്കൈകൾ ഉപയോഗിച്ചാല്‍ മഴക്കാലത്തും മുടിയുടെ ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാനാവും. 

∙ ആഴ്ചയിൽ രണ്ടുതവണ ഓയിൽ മസാജ് 

മുടിയ്ക്കും തലയോട്ടിക്കും ഒരുപോലെ പ്രയോജനപ്രദമായ ഓയിലുകൾ വേണം മസാജിനായി തിരഞ്ഞെടുക്കേണ്ടത്. ആൽമണ്ട് ഓയിൽ, ജൊജോബ ഓയിൽ, ഗ്രേപ്പ് സീഡ് ഓയിൽ എന്നിവയുടെ മിശ്രിതം ഉപയോഗിക്കാം. ബ്ലാക് സീഡ് ഓയിലും മുടിക്ക് പ്രയോജനകരമാണ്. ഇവ മുടിയിൽ പുരട്ടി 30 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. 

∙ ഹെയർ സീറം 

മുടിയുടെ പരുപരുപ്പ് ഒഴിവാക്കി മുടി ഒതുങ്ങിയിരിക്കാൻ സീറം സഹായിക്കുന്നു. കുളിച്ചശേഷം നനഞ്ഞ മുടിയിൽ സീറം പുരട്ടി ഉണങ്ങാൻ കാത്തിരിക്കുക. തിളങ്ങുന്നതും ഒതുക്കമുള്ളതുമായ മുടിയിഴകൾ ഇതിലൂടെ ലഭിക്കും.

∙ മഴ നനഞ്ഞാൽ

മുടിയിൽ അഴുക്കും പൊടിയും അടിഞ്ഞുകൂടി ഹെയർ ഫോളിക്കിളുകൾ അടയാൻ മഴ നനയുന്നത് കാരണമാകും. ഇതു മുടി കൊഴിച്ചിലിലേക്ക് നയിക്കും. ഇത് ഒഴിവാക്കാൻ ദിവസേന തലകുളിക്കാം.

∙ ഹെയർ മാസ്കുകൾ 

ഉള്ളിനീര്, മുട്ട, തൈര് എന്നിവ കൊണ്ടുള്ള ഹെയർ മാസ്ക്കുകൾ  ആഴ്ചയിൽ ഒരുതവണ വീതം ഉപയോഗിക്കാം. മുടി കൊഴിച്ചിൽ, താരൻ  തടയാന്‍ ഇവ സഹായിക്കും. 

English Summary : monsoon Hair Care Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA