ADVERTISEMENT

കരിമഷിയെഴുതിയതുപോലെ കറുത്തിരിക്കുന്ന കൺതടങ്ങൾ പലരുടെയും ഉറക്കം കെടുത്തുന്ന സൗന്ദര്യപ്രശ്നമാണ്. എന്നാൽ കേവലം സൗന്ദര്യപ്രശ്നം മാത്രമായി ഇതിനെ അവഗണിക്കരുത്. ചിലപ്പോൾ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാവാമിത്.‌

ഉറക്കക്കുറവ്, കരൾ സംബന്ധമായ അസുഖങ്ങൾ, മാനസിക സമ്മർദ്ദം, പോഷകാഹാരക്കുറവ് എന്നിവയാണ് പ്രധാനമായും കണ്ണിനടിയിൽ കറുപ്പു നിറം പടരാൻ ഇടയാക്കുന്ന ആരോഗ്യപരമായ കാരണങ്ങൾ. വിദഗ്ധ ഉപദേശം തേടി, ആരോഗ്യപരമായ പ്രശ്നങ്ങളല്ല എന്ന് ഉറപ്പു വന്നാൽ വീട്ടിൽത്തന്നെ ചെയ്യാവുന്ന പൊടിക്കൈകൾ കൊണ്ട് ഈ സൗന്ദര്യ പ്രശ്നത്തെ പമ്പ കടത്താം.

കണിവെള്ളരി തോൽക്കും കണ്ണുകൾക്ക് 

1. പ്രാണായാമം മുതലായ ശ്വസന പ്രക്രിയകൾ പതിവായി ചെയ്താൽ അത് രക്തചക്രമണ വ്യവസ്ഥയെ ക്രമപ്പെടുത്തുകയും മാനസിക സമ്മർദ്ദങ്ങളെ ലഘൂകരിക്കുകയും ചെയ്യും. അതിലൂടെ കൺതടത്തിലെ കറുപ്പ് നീങ്ങു‌

2. രാത്രിയിൽ കിടക്കുന്നതിനു മുമ്പും രാവിലെ ഉറക്കമുണരുമ്പോഴും ഏതെങ്കിലും മോയ്സ്ചറൈസിങ്ങ് ക്രീം ഉപയോഗിച്ച് കൺതടങ്ങൾ മസാജ് ചെയ്യുക. രക്തയോട്ടം വർധിച്ച് കൺതടങ്ങൾക്ക് കുളിർമയും ഉൻമേഷവും ലഭിക്കും.

3. വെള്ളരി, ഉരുളക്കിഴങ്ങ് ഇവ കനം കുറച്ച് വട്ടത്തിലരിഞ്ഞ് കണ്ണിനു മുകളിൽ 15 മിനിറ്റ് വയ്ക്കുക.

4. പനിനീരിൽ പഞ്ഞി മുക്കി 15 മിനിറ്റോളം കണ്ണിനു മുകളിൽ വയ്ക്കുക. കണ്ണിന് നല്ല കുളിർമ ലഭിക്കും.

5. തക്കാളിനീര്, വെള്ളരിനീര് ഇവയും കൺതടങ്ങളിലെ കറുപ്പകറ്റാൻ സഹായിക്കും.

6. രക്തചന്ദനം പനിനീരിൽ ചാലിച്ച് കണ്ണിനു ചുറ്റും പുരട്ടുക. ചർമകാന്തി വർധിക്കുന്നതിനൊപ്പം കണ്ണിനു തണുപ്പും ലഭിക്കും.

7. ബ്ലീച്ച് പോലെയുള്ള സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുമ്പോൾ കൺതടങ്ങളിൽ പുരളാതെ സൂക്ഷിക്കണം. അതിലടങ്ങിയിരിക്കുന്ന ആക്ടിവേറ്റ് പൗഡറുകളുടെ രൂക്ഷത കൺതടങ്ങളിൽ പൊള്ളലേൽപിക്കാൻ സാധ്യതയുണ്ട്.

8. വിററാമിൻ എ, വിറ്റാമിൻ സി എന്നിവയടങ്ങിയ പഴങ്ങളും പച്ചക്കറികളും ആഹാരത്തിലുൾപ്പെടുത്തുക.

9. വെയിലത്ത് പുറത്തു പോകേണ്ടി വരുമ്പോൾ അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് കൺതടങ്ങളിൽ പതിക്കാതിരിക്കാൻ സൺഗ്ലാസ് ധരിക്കുക.

10. കറ്റാർവാഴയുടെ സത്ത് അടങ്ങിയ ജെല്ലുകളും കൺതടങ്ങളിലെ കറുപ്പകറ്റാൻ സഹായകമാണ്.

English Summary : 10 tips to avoid Dark Circles under your eyes 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com