മേക്കപ്പ് വേണ്ട, സുന്ദരമായ ചർമത്തിന് നാച്ചുറൽ ഫെയ്സ്പാക്; തമന്നയുടെ ബ്യൂട്ടി ടിപ്സ്

sandalwood-face-pack-for-natural-glowing-skin
Image Credits : Thmannaha Bhatia / Instagram
SHARE

തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയയ്ക്ക് മേക്കപ്പില്ലാത്ത ചിത്രങ്ങൾ പങ്കുവയ്ക്കാൻ യാതൊരു മടിയും ഇല്ല. തന്റെ സുന്ദരമായ നാച്ചുറൽ ചർമമാണ് താരസുന്ദരിക്ക് അതിനുള്ള ധൈര്യം പകരുന്നത്. മികച്ച ചർമ സംരക്ഷണ മാർഗങ്ങളിലൂടെയാണ് സുന്ദരമായ ചർമം തമന്ന സ്വന്തമാക്കിയത്. അതിനായി പ്രകൃതിദത്ത ഫെയ്സ്പാക്കുകൾ ഉൾപ്പടെ താരം ഉപയോഗിക്കുന്നുണ്ട്. അക്കൂട്ടത്തിൽ തമന്നയ്ക്ക് ഏറെ പ്രിയപ്പെട്ട ഒരു ഫെയ്സ് പാക് പരിചയപ്പെടാം.

ഒരു ടേബിൾ സ്പൂൺ ചന്ദനപ്പൊടി, ഒരു ടേബിൾ സ്പൂൺ കടലമാവ്, ഒരു നുള്ള് മഞ്ഞള്‍, വേപ്പില പൊടിച്ചത് അര സ്പൂൺ, റോസ് വാട്ടർ എന്നിവയാണ് ഈ ഫെയ്സ്പാക് തയ്യാറാക്കാൻ ആവശ്യമുള്ള ചേരുവകൾ. 

ഈ ചേരുവകൾ റോസ് വാട്ടറിൽ മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിലാക്കുക. ഇതു മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ സാധാരണ വെള്ളം ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ മൂന്നു തവണ ഈ ഫെയ്സ്പാക് ഉപയോഗിച്ചാൽ മികച്ച ഫലം ലഭിക്കും.

English Summary : Tamannaah Bhatia's glowing skin face pack 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA