ആരും നോക്കിനിൽക്കും; ശ്രദ്ധയുടെ സൗന്ദര്യ രഹസ്യങ്ങൾ ഇതാ

beauty-tips-from-actress-shraddha-kapoor
Image credits : Instagram
SHARE

സൗന്ദര്യ സംരക്ഷണത്തിനും ഫാഷനും പ്രാധാന്യം നൽകുന്നവർക്ക് ഉത്തമ മാർഗദർശിയാണ് ബോളിവുഡിന്റെ താരസുന്ദരി’ ശ്രദ്ധ കപൂർ. സ്റ്റൈലിഷ് വസ്ത്രങ്ങളും ബ്യൂട്ടി ടിപ്സും കൊണ്ട് സമ്പന്നമാണ് ശ്രദ്ധയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. ആരാധകർക്ക് മേക്കപ് പ്രൊഡക്ടുകൾ പരിയപ്പെടുത്തുന്നതിനൊപ്പം നിരവധി സൗന്ദര്യ സംരക്ഷണ മാർഗങ്ങളും താരം പങ്കുവയ്ക്കും. അവയിൽ ചിലത് ഇതാ.

തലമുടിയുടെ സംരക്ഷണത്തിന് പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കാൻ ശ്രദ്ധ കപൂറിന് ഏറെ ഇഷ്ടമാണ്. തൈര്, കറ്റാർ‌വാഴ നീര്, ചെമ്പരത്തിയില എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹെയർപാക് ആണ് ഇതിൽ പ്രധാനപ്പെട്ടത്. മുടി മൃദുലവും തിളക്കമുള്ളതുമാക്കാൻ ഈ ഹെയർ പാക് സഹായിക്കുമെന്ന് ശ്രദ്ധ പറയുന്നു.

സെന്‍സിറ്റീവ് ചർമമാണെങ്കിൽ ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണെന്ന് താരം പറയുന്നു. അത്തരം ചർമം ഉള്ളവര്‍ മുഖത്ത് അനാവശ്യമായി തൊടുന്നത് ഒഴിവാക്കണം. മോയിസ്ച്യുറൈസ് ചെയ്ത് ചർമം വരളാതെ സംരക്ഷിക്കണമെന്ന് താരം നിർദേശിക്കുന്നു.

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് സൗന്ദര്യത്തെ ബാധിക്കും എന്നു മാത്രമല്ല അസ്വസ്ഥതയ്ക്കും കാരണമാകും. മഞ്ഞും കാറ്റുമുള്ള കാലാവസ്ഥയിലാണ് ഇത് കഠിനമാകുന്നത്. അതിനാല്‍ ഇക്കാലയളവിൽ ചുണ്ടുകൾക്ക് മികച്ച പരിചരണ നൽകണം. ഇടയ്ക്കിടെ ലിപ് ബാമുകൾ പുരട്ടുന്നതാണ് പ്രതിവിധി.

ചുണ്ടുകളിൽ വരണ്ടു പൊട്ടുന്ന സാഹചര്യമുണ്ടായാൽ കടുത്ത നിറത്തിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കുന്നതാണ് ശ്രദ്ധയുടെ രീതി. ചുണ്ടിലെ പൊട്ടലുകളും വരൾച്ചയും മറച്ചു പിടിക്കാൻ ഇത് സഹായിക്കും. ചുണ്ടിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ മികച്ചതാണെന്ന് ഉറപ്പു വരുത്തണമെന്നും താരം നിർദേശിക്കുന്നു.

സിംപിൾ ആൻഡ് നാച്യുറല്‍ ലുക്കില്‍ മേക്കപ് ചെയ്യുന്നതാണ് ക്ലാസിക് സ്റ്റൈൽ എന്നാണ് ശ്രദ്ധയുടെ അഭിപ്രായം. അതൊരു സ്റ്റൈൽ സ്റ്റേറ്റമെന്റ് ആക്കി മാറ്റണമെന്നും താരം പറയുന്നു.

English Summary : Actress Shraddha kapoor's beauty secrets 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA