ADVERTISEMENT

മുടി വൃത്തിയായി സൂക്ഷിക്കുന്നതാണ് കേശപരിചരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നു ആരോഗ്യ വിദഗ്ധർ പറയുന്നു. അതുകൊണ്ടു തന്നെ ഷാംപൂ ചെയ്യുന്നതിന് മുടിയുടെ ആരോഗ്യത്തിലും സൗന്ദര്യത്തിലും വലിയ പ്രാധാന്യമുണ്ട്. എങ്കിലും പലർക്കും ഇതേക്കുറിച്ച് കാര്യമായ അറിവില്ല. വെറുതെ കുറച്ച് ഷാംപൂ എടുത്ത് മുടിയിൽ തേയ്ക്കുക അല്ല വേണ്ടത്. ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ പ്രയോജനം ഉണ്ടാവുകയുള്ളൂ.

∙ ഡബിൾ ക്ലെൻസ് 

ക്ലെൻസിങ് ചർമത്തിന് മാത്രമല്ല മുടിക്കും അനിവാര്യമാണ്. കുളിക്കുന്നതിനു മുൻപ് അൽപം എണ്ണ ചെറുതായി ചൂടാക്കി തലയിൽ പുരട്ടുക. തലയോട്ടിയിൽ എണ്ണ പിടിച്ചതിനുശേഷം ഷാംപൂ, കണ്ടീഷനർ എന്നിവ ഉപയോഗിച്ച് പതിവുപോലെ മുടി കഴുകാം. 

∙ വിരൽ ഉപയോഗിക്കാം 

തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കുകയും മുടിയിഴകൾക്ക് ആരോഗ്യം നൽകുകയും ചെയ്യും. എന്നാൽ നഖം കൊണ്ട്‌ മസാജ് ചെയ്യുന്നത് തലയോട്ടിയിൽ ബാക്ടീരിയയുടെ പ്രവർത്തനം വർധിക്കാനും മുടിയുടെ ആരോഗ്യം നശിക്കാനും കാരണമായേക്കാം. മസാജ് ചെയ്യുമ്പോൾ നഖം ഒഴിവാക്കി, വിരൽത്തുമ്പുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

∙ ഷാംപൂ നന്നായി പതപ്പിക്കാം

ഷാംപൂ നേരെ മുടിയിൽ പുരട്ടുന്നതാണ് പലർക്കും താൽപര്യം. എന്നാൽ ആദ്യം കയ്യിൽ പതപ്പിച്ച ശേഷം മുടിയുടെ എല്ലാ ഭാഗത്തും തേയ്ക്കുന്നതാണ് നല്ലത്. ഇത് അഴുക്ക് പൂര്‍ണമായി നീക്കാനും മുടിക്ക് തിളക്കം ലഭിക്കാനും സഹായിക്കും.

∙ മുടി നന്നായി കഴുകാം 

മുടിയിൽ അടിഞ്ഞുകൂടുന്ന ഷാംപൂവിന്റെ കണികകൾ താരൻ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. അതുകൊണ്ട്, ഷാംപൂ ചെയ്തശേഷം മുടി വെള്ളത്തിൽ നന്നായി കഴുകാൻ ശ്രദ്ധിക്കണം. ഷാംപൂവിന്റെ അംശം മുടിയിൽ ശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.

∙ തണുത്ത വെള്ളത്തിൽ കഴുകാം

ചൂട് വെള്ളം ഉപയോഗിച്ചുള്ള കുളി തലയോട്ടിയിലെ സുഷിരങ്ങൾ തുറക്കാനും അതിൽ അഴുക്ക് അടിയാനും കാരണമാകുന്നു. അതുകൊണ്ട് സാധാരണ വെള്ളത്തില്‍ തല കുളിക്കുന്നതാണു നല്ലത്. ചൂട് വെള്ളത്തിലാണ് കുളിക്കുന്നതെങ്കിൽ അവസാനം സാധാരണ വെള്ളത്തിൽ മുടി കഴുകുക. ഇത് സുഷിരങ്ങൾ അടയാനും മുടിയിലെ നാച്യുറൽ ഓയിൽസ് നിലനിർത്താനും സഹായിക്കുന്നു. 

English Summary : Ways to makemy shampoo more effective

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com