ADVERTISEMENT

പ്രാചീനകാലം മുതൽ കേശസംരക്ഷണത്തിന് വ്യാപകമായി ഉപയോഗിച്ചുവന്ന ഒന്നാണ് ഒലിവ് ഓയിൽ. വരണ്ടമുടിയാകട്ടെ എണ്ണമയമുള്ള മുടിയാകട്ടെ ഒലിവ് ഓയിൽ ഫലപ്രദമാണ്. 

എന്തുകൊണ്ട് ഒലിവ് ഓയിൽ

ഒലിവ് ഓയിലും മുടിയുടെ വളർച്ചയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ശാസ്ത്രീയമായ തെളിവുകൾ ലഭ്യമല്ലെങ്കിലും, മുടിക്കുണ്ടാകുന്ന കേടുപാടുകൾ തടയാനും തലയോട്ടിയിൽ മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും ഒലിവ് ഓയിലിന് കഴിയും എന്ന് പഠനങ്ങൾ പറയുന്നു. 

ഒലിവ് ഒയിലിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മുടിയുടെ വരൾച്ച, തുമ്പ് പൊട്ടൽ, നിറം മങ്ങൽ എന്നിവ തടഞ്ഞ് മുടിക്ക് ആരോഗ്യം നൽകുന്നു.

വീട്ടില്‍ എളുപ്പത്തിൽ തയാറാക്കാവുന്ന ചില ഒലിവ് ഓയിൽ ഹെയർ മാസ്കുകൾ ഇതാ.

∙ ഒലിവ് ഓയിലും തേനും 

തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഘടകങ്ങൾ തലയോട്ടിയിലെ അണുബാധ, ചൊറിച്ചിൽ, വീക്കം എന്നിവ ഒഴിവാക്കുന്നു. കൂടാതെ മുടിയിലെ ഈർപ്പം നിലനിർത്താനും ഈ മാസ്ക് സഹായിക്കുന്നു.

4 ടേബിൾ സ്പൂൺ ഒലിവ് ഓയിലും രണ്ട് സ്പൂൺ തേനും മിക്സ് ചെയ്യുക. ഷാംപൂ ഉപയോഗിച്ച് തല വൃത്തിയായി കഴുകിയ ശേഷം, മുടി ചെറുതായി പകുത്ത് ഈ മാസ്ക് പുരട്ടാം. ശേഷം, മുടി ടവ്വൽ കൊണ്ട് പൊതിഞ്ഞു വയ്ക്കുക. 30 മിനിറ്റിനുശേഷം തല കഴുകാം.

∙ ഒലിവ് ഓയിൽ, നേന്ത്രപ്പഴം 

നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മുടി കൊഴിച്ചിൽ തടയുകയും ഫാറ്റി ഓയിലുകൾ മുടിയുടെ എണ്ണമയം നിലനിർത്തുകയും ചെയ്യും. 

ഒരു പഴുത്ത നേന്ത്രപ്പഴം മിക്സിയിൽ അടിച്ചെടുക്കുക. അതിലേക്ക് ഒലിവ് ഓയിൽ, തേൻ എന്നിവ ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. മുടിയിൽ ഈ മിശ്രിതം പുരട്ടി, 30 മിനിറ്റിന്ശേഷം കഴുകിക്കളയാം. ആഴ്ചയിൽ ഒരുതവണ ഇതു ചെയ്യാം.

∙ ഒലിവ് ഓയിൽ, അവോക്കാഡോ 

വിറ്റാമിൻ A, B, E, ഫാറ്റി ആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് അവോക്കാഡോ. മുടിയിഴകൾക്ക് തിളക്കവും കരുത്തും ലഭിക്കാൻ ഈ മൂലികകൾ സഹായിക്കും. 

നന്നായി പഴുത്ത അവക്കാഡോ ഉടച്ചശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, ആവശ്യത്തിന് തേൻ എന്നിവ ചേർത്തിളക്കാം. നനഞ്ഞ മുടിയിഴകളിൽ ഈ മാസ്ക് പുരട്ടി, 45 മിനിറ്റിന്ശേഷം ഷാംപൂ ചെയ്ത് കണ്ടീഷനർ പുരട്ടാം. 

വരണ്ട മുടിയിഴകൾ മൃദുവാക്കാൻ മാസത്തിൽ ഒരുതവണ ഈ മാസ്ക് പുരട്ടാം.

English Summary : 3 Nourishing DIY Olive Oil Hair Masks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com