മുടി കൊഴിച്ചിൽ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?

use-these-amla-hair-mask-to-prevent-hair-fall-in-one-week
Image Credits : Maridav / Shutterstock.com
SHARE

കുറച്ചു ദിവസമായി മുടി കൊഴിച്ചിൽ രൂക്ഷമാണ്. എന്താണു ചെയ്യേണ്ടതെന്ന് അറിയില്ല. ഫലപ്രദവും പാർശ്വഫലങ്ങളില്ലാത്തതുമായ ഏതെങ്കിലും പ്രകൃതിദത്ത മാർഗം പരീക്ഷിക്കാനാണ് താൽപര്യം.

ഇതാണോ നിങ്ങളുടെ അവസ്ഥ? എങ്കിൽ മടിക്കേണ്ടതില്ല. നെല്ലിക്കയുടെ കരുത്തിൽ നിങ്ങൾക്ക് വിശ്വസിക്കാം. വിറ്റമിൻ സിയുടെ കലവറയായ നെല്ലിക്കയിൽ മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. നെല്ലിക്ക കഴിക്കുന്നതും അരച്ചു പുരട്ടുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. നെല്ലിക്കയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് മുടി വളർച്ച ഇരട്ടിയാക്കും. 

നെല്ലിക്ക ഉപയോഗിച്ച് തയാറാക്കാവുന്ന മൂന്ന് ഹെയർപാക്കുകള്‍ പരിചയപ്പെടാം.

∙ നെല്ലിക്ക– ഷിക്കാക്ക ഹെയർ പാക്

മൂന്നോ നാലോ പച്ചനെല്ലിക്ക, ഷിക്കാക്ക ഇവയെടുക്കുക. രണ്ടിന്റെയും ഉള്ളിലെ കുരു കളഞ്ഞതിനു ശേഷം ഒരു രാത്രി വെള്ളത്തിലിട്ടു വയ്ക്കുക. ശേഷം ഇവ രണ്ടും കൂടി അരച്ചെടുത്ത് തലയോട്ടിയിൽ പുരട്ടുക. രണ്ട് മണിക്കൂറിനു ശേഷം കഴുകുക. ഷാംപൂ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

∙ താരനകറ്റാൻ നെല്ലിക്ക– തൈര് ഹെയർ പാക്

മുടികൊഴിച്ചിലിന്റെ ഒരു പ്രധാന കാരണക്കാരൻ ശിരോചർമത്തിലെ താരനാണ്. രണ്ട് നെല്ലിക്കയും അൽപം തൈരുമുണ്ടെങ്കിൽ താരനിൽ നിന്ന് രക്ഷനേടാം. രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ഇതിൽ അൽപം തൈരു ചേർത്ത് തലയോട്ടിയിൽ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ ഹെയർപാക്ക് ഏറെ ഫലപ്രദമാണ്.

∙ നെല്ലിക്ക-കറിവേപ്പില ഹെയർ പാക്

നെല്ലിക്ക പോലെ തന്നെ മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ് കറിവേപ്പിലയും. അയൺ, കാൽസ്യം, ഫോസ്ഫറസ്, ആന്റി ഓക്സിഡന്റ്സ്, വിറ്റമിൻ ബി 6, വിറ്റമിന് സി, പ്രോട്ടീൻസ്, ബീറ്റ കരോട്ടിൻ, ഫൈബർ, അമിനോ ആസിഡ്, കാർബോ ഹൈഡ്രേറ്റ്സ് എന്നിവയുടെ കലവറയാണ് കറിവേപ്പില. ഇതിന്റെ പോഷക ഗുണങ്ങളും നെല്ലിക്കയുടെ ഗുണങ്ങളും ചേർന്നാൽ മുടിയുടെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാകും. ഒന്നുരണ്ട് നെല്ലിക്ക കുരുകളഞ്ഞ ശേഷം അഞ്ചാറുതണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം വീര്യം കുറഞ്ഞ ഏതെങ്കിലും ഷാംപു ഉപയോഗിച്ച് മുടി കഴുകാം.

English Summary : Amla hair packs for health hair 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA