ADVERTISEMENT

നടി ദുർഗ കൃഷ്ണയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഷോർ‌ട്ട് ഹെയർ സ്റ്റൈലുമായി ബോൾഡ് ബ്യൂട്ടിയിലേക്ക് ആയിരുന്നു ദുർഗയുടെ  മാറ്റം. സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുമാരായ സജിത് ആൻഡ് സുജിത് ആണ് ദുർഗയുടെ ഈ മേക്കോവറിനു പിന്നിൽ. 

മുഖം, തലയുടെ വലുപ്പം, മുടിയുടെ പ്രത്യേകതകൾ എന്നിങ്ങനെ പല ഘടകങ്ങൾ പരിഗണിച്ച് ചെയ്യുന്ന ക്രിയേറ്റീവ് ഹെയർ സ്റ്റൈൽ ആണിത്. ഷോർട്ട് ലെയർ, ഷോർ‌ട്ട് ബൗൺസ്, ഷോർ‌ട്ട് ഫ്രിഞ്ച്, ഷോർട്ടസ്റ്റ് ലോങ്ങർ ഫ്രിഞ്ച് എന്നീ ഹെയർ കട്ടുകൾ മിക്സ് ചെയ്താണു ദുർഗയുടെ ഹെയർ സ്റ്റൈൽ ഒരുക്കിയത്. റെഡ്ഡിഷ് ബ്ലോണ്ട് ഹെയർ കളർ ആണ് ചെയ്തിരിക്കുന്നത്. 4 വ്യത്യസ്ത നിറങ്ങൾ യോജിപ്പിച്ചാണ് ഈ നിറം ഒരുക്കിയത്. 

മുൻപ് ട്രെഡീഷനൽ ലുക്കിൽനിന്നു മോഡേൺ ലുക്കിലേക്കുള്ള ദുർഗയുടെ മേക്കോവർ ചെയ്തതും സജിത് ആൻഡ് സുജിത് ആണ്. ‘‘വ്യത്യസ്തമായ ഒരു ഹെയർ സ്റ്റൈൽ ചെയ്യണം എന്നായിരുന്നു ദുര്‍ഗയുടെ ആഗ്രഹം. അതാണ് ഷോർട്ട് ഹെയർ‌ സ്റ്റൈൽ എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. ഷോർട്ട് ഹെയർ സ്റ്റൈൽ ഇപ്പോൾ ട്രെൻഡും ആണല്ലോ. ഹെയർ കട്ടിന്റെ ഭംഗി എടുത്തു കാണിക്കാൻ കളറിങ് സഹായിക്കുന്നു.’’ –സജിത് ആൻ‍‍ഡ് സുജിത് പറഞ്ഞു.

English Summary : Details of Actress Durga Krishna's make over

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com