ADVERTISEMENT

കൗമാരം മുതൽ നേരിടുന്ന ചർമ പ്രശ്നത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി യാമി ഗൗതം. ചർമം കെരാറ്റിൻ കൂടുതലായി ഉത്പാദിപ്പിക്കുന്നതു മൂലമുണ്ടാകുന്ന കെരാറ്റോസിസ് പിലാരിസ് എന്ന അവസ്ഥയാണ് യാമിയുടേത്. ചർമം വരളുക, അടയാളകൾ വീഴുക, കുരുക്കള്‍ രൂപപ്പെടുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.  

സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് യാമി ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. ‘‘കൗമാരത്തിലാണ് ചർമം ഇത്തരമൊരു അവസ്ഥയിലേക്ക് മാറുന്നത്. ഇതുവരെ ചികിത്സിച്ച് ഭേദമാക്കാനായില്ല. ഒരുപാട് കാലം ഞാൻ ഈ അവസ്ഥയുമായി പോരാടി. എന്നാൽ എന്റെ ഭയവും അരക്ഷിതാവസ്ഥയും മാറ്റിവച്ച് ഇതിനെ പൂർണമനസ്സോടെ സ്നേഹിക്കാനും അംഗീകരിക്കാനും ഇന്നു ഞാൻ ധൈര്യം കാണിക്കുകയാണ്. നിങ്ങളോട് ഇക്കാര്യം തുറന്നു പറയാനും ഞാൻ ധൈര്യം കാണിക്കുന്നു.’’ – യാമി കുറിച്ചു.

മേക്കപ് ഒഴിവാക്കിയുള്ള ഏതാനും ചിത്രങ്ങളും യാമി പങ്കുവച്ചിട്ടുണ്ട്. ചർമത്തിലെ പാടുകൾ മറക്കാതെയും കണ്ണിന് താഴെയുള്ള ഭാഗം മനോഹരമാക്കാതെയുമുള്ളതാണ് ഈ ചിത്രങ്ങൾ. എന്നിട്ടും അവ സുന്ദരമായിരിക്കുന്നു എന്നാണ് യാമി ചിത്രങ്ങളെക്കുറിച്ച് പറയുന്നത്.

English Summary : Yami Gautam Reveals That She Suffers From Skin Condition Called Keratosis-Pilaris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com