മുടിക്ക് തിളക്കവും കരുത്തും ഉറപ്പ്; ജാൻവി കപൂറിന്റെ ഹെയർ പാക് ഇതാ

actress-janhvi-kapoor-s-diy-natural-hair-pack-secret
Image Credits : Janhvi Kapoor / Instagram
SHARE

സൗന്ദര്യ സംരക്ഷണത്തിന് പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിക്കുന്ന നിരവധി നടിമാർ ബോളിവുഡിലുണ്ട്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഹെയർ, ഫെയ്സ് പാക്കുകളോടാണ് ഇവർക്ക് ഏറെ പ്രിയം. ഇത്തരത്തിൽ ബോളിവുഡിലെ യുവ താരസുന്ദരി ജാൻവി കപൂറിന് പ്രിയപ്പെട്ട ഹെയര്‍ പാക് ഏതെന്നു നോക്കാം. 

മുട്ട, അവോക്കാഡോ, തേൻ, എസൻഷ്യൻ ഓയിൽ എന്നിവ ഉപയോഗിച്ചാണ് ജാൻവി ഹെയർ പാക് ഉണ്ടാക്കുന്നത്. നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ് അവോക്കാഡോ. മികച്ച നാച്യുറൽ ഹെയർ കണ്ടീഷനർ ആണ് മുട്ട. ശിരോചർമത്തിന്റെ വരൾച്ചയെ പ്രതിരോധിക്കാനും മുടി പൊട്ടുന്നത് തടയാനും തേനിന് കഴിവുണ്ട്. ഇവ മൂന്നും ചേർത്ത് ഉപയോഗിക്കുന്നത് മുടിയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും.

ഈ ഹെയർ പാക് ഉണ്ടാക്കേണ്ട വിധം

∙ പഴുത്ത അവോക്കാഡോയുടെ പകുതി

∙ ഒരു ടേബിൾ സ്പൂൺ തേൻ

∙ ഒരു മുട്ട

∙ ഏതാനും തുള്ളി എസൻഷ്യൽ ഓയിൽ

അവോക്കാഡോയുടെ പഴുത്ത ഭാഗവും തേനും ഒരു ബൗളിൽ എടുത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് മുട്ടയുടെ വെള്ള പൊട്ടിച്ച് ഒഴിക്കുക. ഇതു നന്നായി അടിച്ച് പതപ്പിക്കുക. ശേഷം ഏതാനും തുള്ളി എസൻഷ്യൽ ഓയിൽ ചേർക്കാം.

ശിരോചർമത്തിലും മുടിയിലും തേച്ചുപിടിപ്പിച്ച് 15–20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. പിന്നീട് സാധരണ രീതിയിൽ ഷാംപൂവും ഉപയോഗിച്ച് കഴുകി കണ്ടീഷൻ ചെയ്യാം.

English Summary : Actress Janhvi Kapoor favorite hair pack revealed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA