ശിരോചർമത്തിനും വേണം എക്സ്ഫോളിയേഷൻ; നേടാം തിളക്കവും കരുത്തുമുള്ള തലമുടി

importance-of-scalp-exfoliation-in-hair-care
Image Credits : kei907 / Shutterstock.com
SHARE

ചർമത്തിന്റെ സംരക്ഷണത്തിനും തിളക്കം വീണ്ടെടുക്കാനുമായി എക്സ്ഫോളിയേഷൻ ചെയ്യാൻ ആർക്കും മടിയില്ല. എന്നാൽ മുടിയുടെ അല്ലെങ്കിൽ ശിരോചർമത്തിന്റെ കാര്യത്തിൽ എന്താണ് അവസ്ഥ?. ചർമത്തിന് നൽകുന്ന അത്രതന്നെ പരിചരണം ശിരോചർമത്തിനും ആവശ്യമുണ്ട്. കെമിക്കലുകൾ, ചൂട്, പൊടി എന്നിവയാൽ ആരോഗ്യം നഷ്ടപ്പെടുന്ന ശിരോചർമത്തിന് പരിചരണം എന്നത് ഒരു അനിവാര്യതയാണ്. ഷാംപൂ ചെയ്തതു കൊണ്ടു മാത്രം ശിരോചർമത്തിന്റെയും മുടിയുടെയും പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. ഇവിടെയാണ് സ്കാൽപ് എക്സ്ഫോളിയേഷന്റെ പ്രാധാന്യം. 

∙ എന്താണ് സ്കാൽപ് എക്സ്ഫോളിയേഷൻ

ച൪മത്തിൽ അടിഞ്ഞുകൂടുന്ന മൃതകോശങ്ങൾ നീക്കംചെയ്യുന്ന പ്രക്രിയയാണ് എക്സ്ഫോളിയേഷൻ. സ്ക്രബുകൾ ഉപയോഗിച്ച് കൈകൾകൊണ്ടോ ഉപകരണംകൊണ്ടോ ചർമം മസാജ് ചെയ്താണ് ഇതു സാധ്യമാക്കുന്നത്. മുടിയുടെ വേരുകൾ ആരംഭിക്കുന്ന ഭാഗമായ ശിരോചർമത്തെ എക്സ്ഫോളിയേറ്റ് ചെയ്യുന്നതാണ് സ്കാൽപ് എക്സ്ഫോളിയേഷൻ. 

ഗുണങ്ങൾ

അടഞ്ഞ സുഷിരങ്ങൾ തുറന്ന്, മുടിയുടെ വള൪ച്ച ത്വരിതപ്പെടുത്താൻ ഇതിലൂടെ സാധിക്കുന്നു. തലയോട്ടി മസാജ് ചെയ്യുന്നത് സമ്മർദം കുറയ്ക്കാനും ആശ്വാസം ലഭിക്കാനും കാരണമാകുന്നു. മുടി കെട്ടാനും സ്റ്റൈൽ ചെയ്യാനുമുള്ള ബുദ്ധിമുട്ട് എക്സ്ഫോളിയേഷനിലൂടെ കുറയ്ക്കാം. വിയ൪പ്പും പൊടിയും അടിഞ്ഞുകൂടി തലയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാകുന്നു. താരൻ, പൊടി, അഴുക്ക്, മൃതച൪മങ്ങൾ എന്നിവ അടിഞ്ഞുകൂടുന്നത് ശിരോചര്‍മത്തിന്റെ ആരോഗ്യം നഷ്ടപ്പെടുത്തുന്നു. ഈ അഴുക്കുകളെ യഥാസമയം എക്സ്ഫോളിയേറ്റ് ചെയ്തുകളയുന്നത് ശിരോചർമത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും. മുടിയുടെ വള൪ച്ച തടയുന്ന അഴുക്കുകളും രാസവസ്തുക്കളും നീക്കുന്നു. ഹെയ൪ ഫോളിക്കിളുകളെ ആരോഗ്യകരമാക്കാനും മുടിയുടെ തിളക്കവും മിനുസവും വീണ്ടെടുക്കാനും സാധിക്കുന്നു.  

എങ്ങനെ ചെയ്യാം

ചർമം എക്സ്ഫോളിയേറ്റ് ചെയ്യുന്നതുപോലെതന്നെ രണ്ട് രീതിയിൽ സ്കാൽപ് എക്സ്ഫോളിയേഷൻ ചെയ്യാം. സ്കാൽപ് എക്സ്ഫോളിയേഷൻ ഉപകരണങ്ങൾ ഉപയോഗിക്കാം അല്ലെങ്കിൽ കൈകൾ കൊണ്ടും ചെയ്യാം. പഞ്ചസാര, സീ സാൾട്ട്, ചാ൪ക്കോൾ എന്നിവ ഉപയോഗിച്ച് ശിരോചർമം മൃദുവായി മസാജ് ചെയ്യാം. സാലിസിലിക് ആസിഡ്, കോൾ, പൈറിത്തിയോൺ സിങ്ക്, ടാ൪ എന്നിവ കെമിക്കൽ പീലുകളായി ഉപയോഗിച്ചും എക്സ്ഫോളിയേഷൻ ചെയ്യാം. രണ്ട് ആഴ്ച കൂടുമ്പോൾ ഒരിക്കലാണ് എക്സ്ഫോളിയേഷൻ ചെയ്യേണ്ടത്. ഒരുപാട് എണ്ണ അടിഞ്ഞുകൂടുന്ന സാഹചര്യത്തിൽ ആഴ്ചയിൽ ഒരുതവണ എന്ന നിലയിൽ ചെയ്യാം.

* ശിരോചർമ പരിശോധന നടത്തി ഒരു ഡെർമറ്റോളജിസ്റ്റിന്റെ സഹായത്തോടെ അനുയോജ്യമായ എക്സ്ഫോളിയേഷൻ മാർഗം കണ്ടെത്തുന്നതാണ് അഭികാമ്യം. 

English Summary : Benefits of Scalp Exfoliation for Healthy Hair Growth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA