ശിരോചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ മുടിയിഴകളുടെ കരുത്ത് ഉറപ്പാക്കാനും വളർച്ച ത്വരിതപ്പെടുത്താനുമാകും. സ്ക്രബ് ചെയ്യുക എന്നതാണ് ശിരോചർമത്തെ ആരോഗ്യകരമായി സൂക്ഷിക്കാനുള്ള പ്രതിവിധി. അതിനായി ഉപയോഗിക്കാവുന്ന മികച്ച ചില ഹെയർ സ്ക്രബുകൾ ഇതാ.
∙ സാൾട്ട് സ്ക്രബ്
കാൽകപ്പ് ഹിമാലയൻ സാൾട്ട്, ഒരു ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനഗർ, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, തേൻ, അഞ്ച് തുള്ളി പെപ്പർമിന്റ് ഓയിൽ എന്നിവ മിക്സ് ചെയ്ത് മുടിയിലും ശിരോചർമത്തിലും തേയ്ക്കുക. 10 മിനുട്ടിന് ശേഷം കഴുകിക്കളയാം.
∙ ലെമൺ സ്ക്രബ്
വളരെ എളുപ്പത്തിലുണ്ടാക്കാവുന്ന ഒന്നാണ് ഈ ലെമൺ സ്ക്രബ്. ഉപ്പ്, ചെറുനാരങ്ങ ജ്യൂസ്, ഒലിവ് ഓയിൽ എന്നിവയാണ് ഇതിന് ആവശ്യം. ഒരേ അളവിൽ ഉപ്പ്, ചെറുനാരങ്ങ നീര്, ഒലിവ് ഓയിൽ എന്നിവ മിക്സ് ചെയ്ത് 10 മിനിറ്റ് തലയിൽ മസാജ് ചെയ്യുക.
∙ ഷുഗർ സ്ക്രബ്
ഇത് ഒരേ സമയം സ്ക്രബ് ആയും ഹെയർ മാസ്ക് ആയും ഉപയോഗിക്കാം. മൂന്ന് ടേബിൾ സ്പൂൺ കണ്ടീഷനറും ബ്രൗൺ ഷുഗറും ഒരു ടേബിൾ സ്പൂൺ വീതം തേനും ഒലിവ് ഓയിലും വെളിച്ചെണ്ണയും മിക്സ് ചെയ്ത് ശിരോചർമത്തിൽ സ്ക്രബ് ചെയ്യുക. 15 മിനിറ്റിനുശേഷം കഴുകിക്കളയാം.
∙ കറുവപ്പട്ട സ്ക്രബ്
കറുവപ്പട്ട പൊടിച്ചത് രണ്ട് ടേബിൾ സ്പൂൺ, ഒരു ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനഗർ, രണ്ട് തുള്ളി വീതം റോസ് വാട്ടർ, ലാവൻഡർ ഓയിൽ, പെപ്പർമിന്റ് ഓയിൽ എന്നിവ മിക്സ് ചെയത് ശിരോചർമത്തിലും തലമുടിയിലും മസാജ് ചെയ്യുക. 10 മിനിറ്റിനുശേഷം കഴുകിക്കളയാം.
*പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കിയശേഷം ഉപയോഗിക്കുക.
English Summary : The Best Scalp Scrubs For Your Cleanest, Swishiest Hair Ever