വിചിത്രവും ഫലപ്രദവുമായ സൗന്ദര്യ സംരക്ഷണ രീതികൾ

weird-beauty-tips-that-work-effectively
Image Credits : Rido / Shutterstock.com
SHARE

നിരവധി സൗന്ദര്യ സംരക്ഷണ വിദ്യകളുണ്ട്. അതിൽ ചിലതു കേൾക്കുമ്പോൾ വിചിത്രമായി തോന്നിയേക്കാം. അത്തരം ചില രീതികൾ അറിയാം.  

∙ ഉരുളക്കിഴങ്ങ് 

ചർമത്തിലെ പാടുകൾ നിരവധിപ്പേരെ അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരു, അലർജി തുടങ്ങി പലതും ഈ പാടുകൾക്ക് കാരണമാകുന്നു. ഉരുളക്കിഴങ്ങ് മുറിച്ച് പാടുള്ള ഭാഗത്ത് ഉരസാം. ഇതിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ചർമം പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. ഇങ്ങനെ പാടുകളോട് വിട പറയാം. 

∙ ടാൻ അകറ്റാൻ

ചിലരുടെ ചർമത്തിൽ ഓറഞ്ച് നിറത്തിലുള്ള ടാൻ രൂപപ്പെടുന്നു. ഇത് അകറ്റാൻ ബേക്കിങ് സോഡ വെള്ളത്തിൽ കലർത്തിയശേഷം മുഖത്തും ശരീരത്തിലും പുരട്ടി വൃത്താകൃതിയിൽ മസാജ് ചെയ്യാം.

∙ എണ്ണമയമുള്ള ചർമത്തിന് 

മിൽക് മഗ്നീഷ്യ എന്നറിയപ്പെടുന്ന ലക്‌സറ്റീവ്-അന്റാസിഡ് മരുന്നുകളുടെ മിശ്രിതം ചർമത്തിന്റെ എണ്ണമയം അകറ്റി, മിനുസം തോന്നിക്കാൻ സഹായിക്കുന്നു. മുഖം ക്ലെൻസ് ചെയ്തശേഷം ഈ മിശ്രിതം ഒരു കോട്ടൺ ബോള്‍ ഉപയോഗിച്ച് മുഖത്തുപുരട്ടുക. ഇതിന് മുകളിൽ മേക്കപ്പ്‌ ചെയ്യുന്നതു വഴി ചർമം ദീർഘനേരം എണ്ണമയമില്ലാതെ സൂക്ഷിക്കാനാവും. 

∙ മുടിക്ക് അരിപ്പൊടി

മുടി കഴുകി സ്റ്റൈൽ ചെയ്യാൻ സമയം ഇല്ലാത്തവർക്ക് ഏറ്റവും ഫലപ്രദമായ പ്രതിവിധിയാണ് ഡ്രൈ ഷാംപൂ. എന്നാൽ ഈ ഷാംപൂ കൈവശം ഇല്ലാത്ത അവസരങ്ങളിൽ അരിപ്പൊടി ഉപയോഗിക്കാം. തലയോട്ടിയിലും മുടിയിലും അൽപം പൊടി പുരട്ടിയശേഷം ചീകിയൊതുക്കാം. 

∙ പല്ല് വെളുക്കാൻ

കടുത്ത നിറത്തിലുള്ള ഭക്ഷണം, ജങ്ക് ഫുഡുകൾ എന്നിവ പല്ലിൽ കറ പിടിക്കാനും നിറം നഷ്ടപ്പെടാനും കാരണമാകാറുണ്ട്. ഭക്ഷണത്തിന് ശേഷം ആപ്പിൾ, കാരറ്റ് മുതലായവ കഴിക്കുന്നത് പല്ലിലെ കറകൾ അകറ്റാനും നിറം നൽകാനും സഹായിക്കും.

∙ മുഖം വൃത്തിയാക്കാൻ എണ്ണ 

എണ്ണമയമുള്ള ചർമക്കാർ എണ്ണയുള്ള ഉത്പന്നങ്ങൾ മുഖത്തു പുരട്ടാൻ താൽപര്യം കാണിക്കില്ല. എന്നാൽ വീര്യം കുറഞ്ഞ ഓയിലുകൾ മുഖം ക്ലെൻസ് ചെയ്യാൻ ഉപയോഗിക്കുന്നത് ചർമ സുഷിരങ്ങളിലെ അഴുക്ക് അകറ്റാൻ സഹായിക്കുന്നു. ഒലിവ് ഓയിൽ ചർമത്തിന് ഗുണകരം ആണെങ്കിലും മുഖക്കുരുവിന്റെ പ്രശ്‌നം ഉള്ളവർക്ക് ഹെഹോബ ഓയിൽ ഉപയോഗിക്കാം. മുഖത്തു എണ്ണ പുരട്ടിയശേഷം ചൂടുവെള്ളത്തിൽ മുക്കിയെടുത്ത ഒരു ടവൽ കുറച്ചു നേരം മുഖത്തു വയ്ക്കാം. ശേഷം അതു മൃദുവായി തുടച്ചുമാറ്റാം.

* പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം ഉപയോഗിക്കുക.

English Summary : Weird beauty tips that work effectively

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA