മലൈക അറോറയ്ക്ക് 48ാം പിറന്നാൾ; താരസുന്ദരി പ്രായം പിടിച്ചു കെട്ടുന്നതിങ്ങനെ

malaika-arora-natural-anti-ageing-face-pack
Image Credits : Malaika Arora / Instagram
SHARE

മലൈക അറോറയ്ക്ക് 48 വയസ്സ് തികഞ്ഞിരിക്കുന്നു...വിശ്വസിക്കാൻ പ്രയാസമുണ്ടോ? ഉണ്ടെന്നാണ് ആരാധകരുടെ പക്ഷം. 30കളുടെ തുടക്കത്തിലാണ് മലൈക്കയെന്ന് അവർ പറയും. മലൈകയുടെ ശരീരസൗന്ദര്യത്തിലേക്കും ഊർജസ്വലതയിലേക്കും ചൂണ്ടിയായിരിക്കും ഇതു പറയുന്നത്. കഠിനമായ വ്യായാമമുറകൾ അനായാസം ചെയ്യുന്ന മലൈകയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് പതിവാണ്. സെലിബ്രിറ്റി ഡിസൈനർമാരുടെ പ്രിയ മോഡലായി തിളങ്ങി പ്രായം തന്റെ സ്റ്റൈലിന് ഒരു തടസമേ അല്ലെന്നു മലൈക വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു. 

വ്യായാമത്തിലും സൗന്ദര്യ പരിചരണത്തിലും ഭക്ഷണകാര്യത്തിലും പുലർത്തുന്ന ശ്രദ്ധയാണ് മലൈകയെ പ്രായം പിടിച്ചു കെട്ടാന്‍ പ്രാപ്തയാക്കുന്നത്. യോഗയും ജിമ്മിലെ വർക്കൗട്ടും മലൈകയുടെ ശീലങ്ങളാണ്. പഴങ്ങൾക്കും പച്ചക്കറികൾക്കും പ്രാധാന്യം നൽകി, എണ്ണയും പഞ്ചസാരയും ഒഴിവാക്കിയുള്ള ആഹാരരീതിയും മലൈകയുടെ ഫിറ്റ്നസിന്റെ ഭാഗമാണ്. നാച്വറൽ രീതികൾക്ക് സൗന്ദര്യ സംരക്ഷണത്തിൽ താരം നൽകുന്ന പ്രാധാന്യവും പ്രശസ്തമാണ്. 

മലൈകയുടെ പ്രിയപ്പെട്ട നാച്വറൽ ബ്യൂട്ടി ടിപ്സ് ഇതാ:

∙ ചർമം തിളങ്ങാൻ

ചർമത്തിന്റെ പരിചരണത്തിന് കറ്റാർവാഴ ഉപയോഗിക്കാനാണ് മലൈകയ്ക്ക് ഇഷ്ടം. വളരെ എളുപ്പത്തിൽ ചെയ്യാനാകുമെന്നതും മികച്ച ഫലപ്രാപ്തി ലഭിക്കുന്നതുമാണ് കറ്റാർവാഴ ഉപയോഗപ്പെടുത്താനുള്ള കാരണം. ഇതിനായി വീട്ടിലെ തോട്ടത്തില്‍ കറ്റാർ വാഴ വളർത്തുന്നുണ്ട്. 

ഒരു ചെറിയ കഷ്ണം കറ്റാർവാഴ മുറിച്ചെടുത്ത് അതിലെ ജെൽ മുഖത്ത് തേച്ചുപിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. കുറച്ചു സമയം കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകും. ചർമം മോയിസ്ച്യുറൈസ് ചെയ്യാനും മിനുസവും തിളക്കവും ലഭിക്കാനും ഇതു സഹായിക്കും. സെൻസിറ്റീവ് ചർമമായതിനാല്‍ വളരെ കരുതലോടെയാണ് സൗന്ദര്യ വർധക വസ്തുക്കൾ തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ കറ്റാർ വാഴ ചർമത്തിന് ദോഷം ചെയ്യില്ലെന്നും ഏതു തരം ചർമമുള്ളവർക്കും ഉപയോഗിക്കാമെന്നും മലൈക പറയുന്നു.

എല്ലാവരും മുടി കൊഴിച്ചിൽ എന്ന പ്രശ്നം നേരിടുന്നുണ്ട്. എന്നാൽ ചിലരിൽ മുടി കൊഴിച്ചിൽ രൂക്ഷമാകുകയും ഇത് ആശങ്കയ്ക്ക് കാരണമാകുകയും ചെയ്യുന്നു. എന്നാൽ അതിനെ ഭയപ്പെടേണ്ടെന്നും ശരിയായ മാർഗത്തിൽ കൈകാര്യം ചെയ്താൽ മാത്രം മതിയെന്നുമാണ് മലൈക്കയുടെ പക്ഷം.

ഉള്ളി നീരാണ് മലൈക മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത്. ഉള്ളിയെടുത്ത് കോട്ടൻ ബോളിന്റെ സഹായത്തോടെ ശിരോചർമത്തിൽ തേച്ചു പിടിപ്പിക്കുന്നു. കുറച്ചു സമയത്തിനുശേഷം ഷാംപൂ ഉപയോഗിച്ച് തലകഴുകാം. ഒരാഴ്ചയിൽ ഫലം കിട്ടുമെന്നും മലൈക പറയുന്നു.

∙ മുഖക്കുരു

കറുവപ്പട്ട പൊടി, ഒരു സ്പൂൺ തേൻ, നാരങ്ങനീര് എന്നിവ ഉപയോഗിച്ചുള്ള നാച്ചുറൽ ഫെയ്സ്പാക് ആണ് ഇതിന് ആവശ്യമുള്ളത്. ഇത് മൂന്നും നന്നായി മിക്സ് ചെയ്ത് മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം കഴുകി കളയാം. കണ്‍തടങ്ങളും വായ്ഭാഗവും ഒഴിവാക്കി വേണം ഇത് പുരട്ടാൻ. ആഴ്ചയിൽ രണ്ടു തവണ ഈ ഫെയ്സ് മാസ്ക് പരീക്ഷിക്കാം.

English Summary : Malaika Arora's healthy lifestyle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS