ചർമ സംരക്ഷണത്തിന് പുതിയതായി എന്തെങ്കിലും പരീക്ഷിക്കണമെന്നുണ്ടോ ?

things-you-must-keep-in-mind-before-choosing-a-new-skin-care-product
Image Credits : Pressmaster / Shutterstock.com
SHARE

പുതിയതായി എന്തെങ്കിലും ചർമത്തിൽ ഉപയോഗിക്കുന്നത് പലരെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. പ്രത്യേകിച്ചും സെൻസിറ്റീവ് ആയ ചർമം ഉള്ളവർക്ക്. ഓരോരുത്തരുടെയും ചർമം വ്യത്യസ്തമാണ്. അതുകൊണ്ട് എല്ലാവർക്കും അനുയോജ്യമായ ചർമ സംരക്ഷണ ഉത്പന്നങ്ങൾ ഇല്ല. 

നിങ്ങൾ ഉദ്ദേശിക്കുന്ന ഉത്പന്നം ചർമത്തിന് എത്രത്തോളം അനുയോജ്യമാണ് എന്നു മനസ്സിലാക്കിയശേഷം വേണം പരീക്ഷണം നടത്താൻ. നിങ്ങൾ എന്തിനുവേണ്ടിയാണ് ഈ ഉത്പന്നം ഉപയോഗിക്കുന്നത് എന്നതിനും പ്രധാന്യമുണ്ട്.

∙ സമയമെടുത്ത്  തീരുമാനിക്കാം

ഒരു സമയം ഒരു ഉത്പന്നം മാത്രം ഉപയോഗിച്ചു നോക്കിയാൽ മാത്രമേ അത് എത്രത്തോളം ഫലപ്രദമാണ് എന്നു തിരിച്ചറിയാനാവൂ. യഥാർഥ ഫലം അറിയാൻ കുറഞ്ഞത് ഒരു മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. ഒരേ സമയം കൂടുതൽ ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ പ്രതിപ്രവർത്തനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഏതു ഉത്പന്നമാണ് ചർമത്തിൽ ഫലം ചെയ്തതെന്ന് അറിയാനുമാകില്ല.

∙ പാച്ച് ടെസ്റ്റ് 

നിങ്ങളുടെ ചർമം എങ്ങനെ ഉള്ളതുമായിക്കോട്ടെ, പാച്ച് ടെസ്റ്റ് ഒഴിവാക്കാൻ പാടില്ല. കാരണം ആക്റ്റീവ് മൂലികകൾ അടങ്ങിയ വസ്തുക്കൾ ചർമത്തിൽ പ്രതിപ്രവർത്തനം നടത്താനും ദോഷം ചെയ്യാനും ഇടയുണ്ട്. ചർമത്തിന്റെ മൃദുവായ ഏതെങ്കിലും ഭാഗത്തു ഉത്പന്നം പുരട്ടുക. 24 മണിക്കൂറിനുള്ളിൽ ആ ഭാഗത്ത് നീറ്റലോ ചൊറിച്ചിലോ ഉണ്ടായാൽ ആ ഉത്പന്നം ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഉത്പന്നത്തിൽ അടങ്ങിയിരിക്കുന്ന വസ്തുക്കളെക്കുറിച്ചു മനസ്സിലാക്കേണ്ടതും അഭിപ്രായങ്ങൾ വായിക്കേണ്ടതും വളരെ പ്രധാനമാണ്. 

∙ കൃത്യമായ ക്രമം

കട്ടി കുറഞ്ഞതിൽനിന്നു കൂടിയതിലേക്ക് എന്ന ക്രമത്തിലാണ് ഉത്പന്നങ്ങൾ ഉപയോഗിക്കേണ്ടത്. ക്ലെൻസർ, ടോണർ, സെറം, സ്പോട് ട്രീറ്റ്മെന്റ്, മോയ്സ്ചറൈസർ, സൺസ്ക്രീൻ/ നൈറ്റ് ക്രീം എന്നതാണ് പുരട്ടേണ്ട രീതി. കട്ടിയുള്ള മോയ്സ്ച്വറൈസർ ഉപയോഗിച്ചശേഷം സീറം പുരട്ടിയാൽ ശരിയായ ഫലം ലഭിക്കണമെന്നില്ല.

∙ ക്ഷമ വേണം

ആക്റ്റീവ് ആയ ചേരുവകൾ അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കളോട് ചർമം യോജിച്ചുവരാൻ സമയം എടുക്കും. ഈ കാലഘട്ടത്തിൽ മുഖക്കുരു പോലുള്ളവ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾ കൂടുതൽ സമയം തുടർന്നാൽ അത് ചർമ്മത്തിന് അനുയോജ്യമല്ല എന്നാണ് അർഥം. മൃതചർമം അകന്ന്, പുതിയ ചർമം ഉണ്ടാകാൻ സമയം എടുക്കും. 

∙ സാംപിള്‍ ഉപയോഗിക്കാം 

പല കമ്പനികളും ഉപഭോക്താക്കൾക്ക് ഉത്പന്നത്തിന്റെ സാംപിളുകൾ നൽകാറുണ്ട്. പരീക്ഷണ ഘട്ടത്തിൽ ഇവ ഉപയോഗിക്കുന്നതാണ് നല്ലത്. പണം പാഴകുന്നത് ഇങ്ങനെ ഒഴിവാക്കാം. 

English Summary : Important things to keep in mind before using a new skincare product

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS