വളർന്നത് യാഥാർഥ്യബോധമില്ലാത്ത സൗന്ദര്യ സങ്കൽപത്തിൽ: തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

priyanka-chopra-about-growing-up-in-unrealistic-beauty-standards
SHARE

യാഥാർഥ്യബോധമില്ലാത്ത സൗന്ദര്യ സങ്കൽപത്തിലാണു താൻ വളർന്നതെന്നു നടി പ്രിയങ്ക ചോപ്ര. അതുകൊണ്ടുതന്നെ ശരീരഭാരം, ചർമത്തിന്റെ നിറം, മുടിയുടെ ഗുണം എന്നീ കാര്യങ്ങളിൽ സംതൃപ്തയായിരുന്നില്ലെന്നും സൺഡേ ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക വെളിപ്പെടുത്തി.

‘‘ഒരു പ്രത്യേകരീതിയിൽ മറ്റുള്ളവര്‍ എന്നെ കാണണം എന്ന ചിന്ത വലിയ സമ്മർദം സൃഷ്ടിച്ചു. കാരണം യാഥാർഥ്യബോധമില്ലാത്ത സൗന്ദര്യ സങ്കൽപത്തിലാണു ഞാൻ വളർന്നത്. എല്ലാം കുറ്റമറ്റതായിരിക്കണം എന്നും ഞാൻ വിശ്വസിച്ചു. അതുകൊണ്ടുതന്നെ എന്റെ ചർമത്തിന്റെയും മുടിയുടെയും സ്വാഭാവികതയുമായി പൊരുത്തപ്പെടാൻ സമയമെടുത്തു’’– പ്രിയങ്ക പറഞ്ഞു.

അഭിമുഖത്തിനോ പൊതു പരിപാടിയിലോ പങ്കെടുക്കാൻ പോകുമ്പോൾ പ്രഫഷനൽ മേക്കപ് ആർട്ടിസ്റ്റിന്റെയും ഹെയർ സ്റ്റൈലിസ്റ്റിന്റെയും സഹായത്തോടെ മാത്രമേ ഒരുങ്ങുമായിരുന്നുള്ളൂ. കാലങ്ങളായി തുടർന്ന ആ ശീലം കുറച്ചു വർഷം മുമ്പ് മാറ്റി. ഇപ്പോൾ അതെല്ലാം സ്വയമാണ് ചെയ്യുന്നതെന്നും തന്റെ ചർമത്തിൽ സംതൃ‍പ്തയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. 

English summary : Priyanka Chopra revealed that she was raised with unrealistic beauty standards

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS