തലമുടി കരുത്തോടെ വളരും, താരൻ അകറ്റാം; 4 വഴികൾ

best-hair-care-methods-to-prevent-falling-and-dandruff
Image Credits : Juta / Shutterstock.com
SHARE

തലമുടിക്ക് നമ്മുടെ സൗന്ദര്യ സങ്കൽപത്തില്‍ പ്രധാന സ്ഥാനമാണുള്ളത്. മുടി ഭംഗിയാക്കാൻ മണിക്കൂറുകളോളം ചെലവിടുന്ന ആളുകൾ നമുക്കിടയിലുണ്ട്. മുടിയുടെ സൗന്ദര്യത്തിനും വളർച്ചയ്ക്കുമായി പലതരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരും നിരവധിയാണ്. എന്നാൽ ഇവയുടെ പാർശ്വഫലങ്ങളെ കുറിച്ച് ചിന്തിക്കാറേയില്ല. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതികളിലൂടെ മുടിയുടെ സൗന്ദര്യം സംരക്ഷിക്കാൻ ശ്രമിക്കണമെന്നാണു ഗ്ലോ ആൻഡ് ഗ്രീനിന്റെ ഫൗണ്ടറായ രുചിത ആചാര്യയുടെ പക്ഷം. അതിനായി രുചിത മുന്നോട്ടു വയ്ക്കുന്ന നാലു മാർഗങ്ങൾ ഇതാ.

∙ ഹോട്ട് ടവൽ ട്രീറ്റ്‌മെന്റ്

ഒരു ടവല്‍, കുറച്ചു ചൂടുവെള്ളം, എണ്ണ ( വെളിച്ചെണ്ണ, ഒലിവെണ്ണ, ആവണക്കെണ്ണ, ചോളം എണ്ണ എന്നിവ മിക്സ് ചെയ്തത്) മുതലായവയാണ് ഹോട്ട് ടവൽ ട്രീറ്റ്‌മെന്റിന് ആവശ്യം. മിക്സ് ചെയ്തു വച്ചിച്ചിരിക്കുന്ന എണ്ണ ചൂടാക്കി നന്നായി തണുത്തതിനു ശേഷം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ഇത് തലയിൽ തേച്ച് ഒരു ദിവസം രാത്രി മുഴുവൻ കിടക്കണം. തൊട്ടടുത്ത ദിവസം കുളിക്കുന്നതിനു മുമ്പ് ടവൽ ചൂടുവെള്ളത്തിൽ മുക്കി നല്ലപോലെ പിഴിഞ്ഞ് തലയിൽ കെട്ടി വയ്ക്കുക. ഏതാണ്ട് 20 മിനിറ്റോളം ടവൽ തലയിൽ വയ്ക്കണം. മുടിയുടെ വളർച്ച, താരൻ എന്നീ പ്രശ്നങ്ങൾ തടയാൻ ഇതു സഹായിക്കും.

∙ ബ്ലോ ഡ്രൈ 

സാധാരണ രീതിയിൽ ബ്ലോ ഡ്രൈ ചെയ്യാതെ, മുടി തിരിച്ചിട്ട് ചെയ്യുന്നതിലൂടെ മികച്ച ഫലം ലഭിക്കും. മുടിയുടെ വളർച്ച വേഗത്തിലാക്കുകയും മിനുസവും തിളക്കവും വർധിക്കുകയും ചെയ്യും.

∙ സാൾട്ട് സ്പ്രേ

ബൗൺസി ഹെയർ സ്റ്റൈൽ പിന്തുടരാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന മാർഗമാണിത്. ചൂടാക്കി തണുപ്പിച്ച വെള്ളത്തിൽ കുറച്ച് ഉപ്പും കറ്റാർവാഴ നീരും ചേർത്ത് ഇളക്കിയെടുക്കുക. അത് ഒരു സ്പ്രേ ബോട്ടിലിലേക് മാറ്റാം. ആവശ്യാനുസരണം മുടിയിൽ ഉപയോഗിക്കാം.

∙ മുടി കഴുകുമ്പോൾ

മുടി അമിതമായി കഴുകുന്നത് നല്ലതല്ല. ഡ്രൈ ഷാംപൂ പൗഡർ ഉപയോഗിക്കുന്നത് ഇതുമൂലമുള്ള പ്രശ്നങ്ങൾ തടയാൻ ഫലപ്രദമാണ്.

– ഡ്രൈ ഷാംപൂ പൗഡർ ഉണ്ടാക്കുന്ന വിധം

അര ടേബിൾ സ്പൂൺ അരിപ്പൊടിയും അര ടേബിൾ സ്പൂൺ കോൺ സ്റ്റാർച്ചും ഒരു ചെറിയ ബൗളിലെടുത്ത് മുടിയുടെ നിറത്തിനനുസരിച്ച് കാൽ ടീസ്പൂൺ കറുവപട്ട പൊടിച്ചതോ കൊക്കോ പൗഡറോ ചേർത്ത് നന്നായി മിക്സ് ചെയ്ത് മുടിയിഴകൾക്കിടയിൽ തേയ്ക്കാം. ഇതിൽ അരിപ്പൊടിയും കോൺസ്റ്റാർച്ചും അധികമുള്ള എണ്ണമയം വലിച്ചെടുത്ത് മുടിയിഴകളെ സംരക്ഷിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA