തിളക്കവും മൃദുത്വവുമുള്ള, ആരും നോക്കി നിന്ന് പോകുന്ന തലമുടി ആഗ്രഹിക്കാത്ത ആരാണുള്ളത്. എല്ലാവർക്കും അങ്ങനെയുള്ള മുടിയിഴകൾ ലഭിക്കണമെന്നില്ല. എന്നാൽ അതു സ്വന്തമാക്കാൻ നമുക്ക് ശ്രമിച്ചു നോക്കാം. പല കാര്യങ്ങൾ നമ്മുടെ മുടിയുടെ വളർച്ചയേയും കരുത്തിനേയും സ്വാധീനിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് നമ്മുടെ ശീലങ്ങൾ. തലമുടിയുമായി ബന്ധപ്പെട്ട് പിന്തുടരേണ്ട ചില ശീലങ്ങൾ ഇതാ.
∙ ഓരോരുത്തരുടെ മുടിക്കും വ്യത്യസ്ത സ്വഭാവമായിരിക്കും. അതിനനുസരിച്ചുള്ള ഷാംപൂവും കണ്ടീഷനറുമാണ് ഉപയോഗിക്കേണ്ടത്. ഇതൊന്നും ശ്രദ്ധിക്കാതെ ഹെയർ കെയർ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് വിപരീത ഫലം ചെയ്യും.
∙ ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അത് മുടിയിഴകളുടെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണയായി ഷാംപൂ ഉപയോഗം കുറയ്ക്കാം. മാത്രമല്ല എണ്ണമയം കൂടുതലുള്ള മുടിയിക്ക് ഡ്രൈ ഷാംപൂ ആണ് അനുയോജ്യം.
∙ ഷാംപൂ ഉപയോഗിക്കുമ്പോൾ കണ്ടീഷനറും ഉപയോഗിക്കണം. മുടിയിഴകളിലെ ഈർപ്പം നിലനിർത്താൻ ഇതു സഹായിക്കും. കണ്ടീഷനർ ശിരോചർമത്തിൽ പുരട്ടാതെ മുടിയുടെ അഗ്രഭാഗങ്ങളിൽ ഉപയോഗിക്കുക.
∙ തലമുടിയിൽ എണ്ണ തേയ്ക്കുന്നത് മുടിയുടെ ഉറപ്പും സൗന്ദര്യവും വർധിപ്പിക്കുന്നു. അനുയോജ്യമായ ഏത് എണ്ണയും ഉപയോഗിക്കാവുന്നതാണ്. വരണ്ട ശിരോചർമമുള്ളവർ തീർച്ചയായും എണ്ണ തേച്ചു കുളി ശീലമാക്കണം. എണ്ണമയമുള്ള മുടിയുള്ളവർ മുടിയുടെ അറ്റത്ത് മാത്രം എണ്ണ തേയ്ക്കുക.
English Summary : These Lifestyle Changes Can Foster Improved Hair Growth