‘ഇനി പുതിയ പുരികം’; ഐബ്രോ ട്രാൻസ്പ്ലാന്റ് സർജറിക്ക് വിധേയയായി ക്രിസ്സി ടെയ്ഗൻ

chrissy-teigen-undergoes-eyebrow-transplant-surgery
SHARE

മോഡലും പാചക വിദഗ്ധയുമായ കൃസ്സി ടെയ്ഗൻ ഐബ്രോ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായി. തലയുടെ പുറകുവശത്തുനിന്നാണ് മുടി എടുത്തത്. ആകൃതിയൊത്ത പുരികങ്ങൾ വേണെമെന്ന ആഗ്രഹം സഫലമാക്കാൻ ഇതു സഹായിച്ചതായി താരം സമൂഹമാധ്യമത്തിൽ കുറിച്ചു. 

മേക്കപ് പരമാവധി കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. എന്നാൽ പുരികങ്ങള്‍ അതിനൊരു തടസമായിരുന്നു. പുരികങ്ങൾക്ക് ആകൃതി നൽകാനും കട്ടി തോന്നിക്കാനും സമയം ചെലവഴിക്കേണ്ടതായി വരാറുണ്ട്. ഇതാണ് ഐബ്രോ ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ കാരണമായതെന്ന് താരം പറയുന്നു.

അലോപേഷ്യ, പരുക്ക്, പ്ലക്കിങ്, അലര്‍ജി എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് പുരികങ്ങള്‍ കൊഴിയാം. ഇത്തരം സാഹചര്യങ്ങളിൽ പുരികം വളർത്താൻ ഈ പ്രക്രിയ സഹായിക്കും.

തലയുടെ പുറകിൽനിന്ന് എടുക്കുന്ന 50 മുതൽ 100 വരെ മുടി, ലോക്കൽ അനസ്തേഷ്യ നൽകിയശേഷം പുരികത്തിൽ വച്ചുപിടിപ്പിക്കുന്നു. രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയാണ് ഇതിനു വേണ്ടി വരുന്നത്.  

English Summary: Chrissy Teigen undergoes eyebrow transplant surgery

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA