ആരാധകരെ വിസ്മയിപ്പിക്കുന്ന ജാക്വലിൻ; അറിയാം സൗന്ദര്യ രഹസ്യങ്ങൾ

bollywood-actress-jacqueline-fernandez-hair-and-skin-care-tips
SHARE

സൗന്ദര്യം കൊണ്ടും ഫാഷൻ സെൻസ് കൊണ്ടും ആരാധകരെ വിസ്മയിപ്പിക്കുന്നതാണ് ബോളിവുഡ് താരസുന്ദരി ജാക്വലിൻ ഫെർണാണ്ടസിന്റെ രീതി. യുവത്വം തുളുമ്പുന്ന ചർമം നിലനിർത്താനും മുടിയുടെ സംരക്ഷണത്തിനും താരം ചെയ്യുന്നത് എന്തെല്ലാമെന്നു നോക്കാം.

∙ അമ്മയുടെ ബ്യൂട്ടി ടിപ്സ്

സൗന്ദര്യസംരക്ഷണത്തിൽ അമ്മ തന്നെയാണ് എന്നും ജാക്വിലിന്റെ റോൾ മോഡൽ. മുഖവും മുടിയും  മനോഹരമായി സൂക്ഷിക്കാൻ ചെറുപ്പകാലത്തു വീട്ടിൽ തന്നെ ചെയ്യാവുന്ന ധാരാളം പൊടിക്കൈകൾ പറഞ്ഞു കൊടുത്തത് അമ്മയാണ്. വീട്ടിൽത്തന്നെ നിർമിച്ചെടുക്കാവുന്ന ഫേസ് മാസ്ക്കുകളടക്കമുള്ള സൗന്ദര്യക്കൂട്ടുകൾ ഉപയോഗിച്ചിരുന്നു. മേക്കപ്പ് ലളിതമായിരിക്കണം എന്ന  പാഠം ഇപ്പോഴുംജാക്വിലിൻ പിന്തുടരുന്നുണ്ട്. 

∙ മിതമായ മേക്കപ്പ് 

ചെറുപ്പകാലത്തേതു പോലെ തന്നെ മിനിമലിസ്റ്റിക് രീതിയാണ് മേക്കപ്പിൽ ജാക്വലിൻ പിന്തുടരുന്നത്. കുറഞ്ഞ മേക്കപ്പിൽ ഏറ്റവും സുന്ദരിയായി കാണപ്പെടാനാകുമെന്ന് താരം വിശ്വസിക്കുന്നു. ഒന്നിലധികം ഉപയോഗമുള്ള പ്രൊഡക്ടുകൾ തിരഞ്ഞെടുക്കാനാണ് ശ്രമിക്കുന്നത്. എത്രയൊക്കെ മേക്കപ്പിട്ടാലും മനസ്സിന്റെ സൗന്ദര്യമാണ് എപ്പോഴും പ്രധാനമെന്ന് താൻ വിശ്വസിക്കുന്നതായും താരം പറയുന്നു. 

∙ ചർമഭംഗി കാത്തുസൂക്ഷിക്കാൻ

രാത്രി കിടക്കും മുമ്പ് മേക്കപ്പ് പൂർണമായി നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തുന്നതാണ് ചർമസംരക്ഷണത്തിനായി ശ്രദ്ധിക്കുന്ന പ്രധാന കാര്യം. ചർമസുഷിരങ്ങളിൽ കെമിക്കലുകളും അഴുക്കും അടിഞ്ഞുകൂടാതെ സൂക്ഷിക്കുന്നത് ഇത് സഹായിക്കും. രണ്ടുമൂന്നു മണിക്കൂർ ഇടവിട്ട് സൺസ്ക്രീൻ പുരട്ടാറുണ്ട്. ചർമത്തിന്റെ ആരോഗ്യം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുകയും ചെയ്യും. അതുപോലെ  ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കാനും ശ്രദ്ധിക്കുന്നു. 

∙ മോയ്സ്ചറൈസർ പ്രധാനം 

അധികമായി വരണ്ടതോ എണ്ണമയമുള്ളതോ ആയ ചർമ്മമല്ല  തന്റേത്. എന്നാൽ മാറുന്ന കാലാവസ്ഥ അനുസരിച്ച് ചർമ്മത്തിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. അപ്പോൾ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടാതിരിക്കാൻ മോയ്സ്ചറൈസറുകളെയാണ് ആശ്രയിക്കുന്നത്. പലരും മോയിസ്ചറൈസർ ഉപയോഗം അത്ര കാര്യമായി കാണാറില്ല. എന്നാൽ മോയിസ്ചറൈസർ ഒരിക്കലും ഒഴിവാക്കാതിരിക്കുക എന്നതാണ് താൻ നൽകുന്ന ഏറ്റവും പ്രധാന ബ്യൂട്ടി ടിപ് എന്നും താരം പറയുന്നു. 

∙ മുടിയുടെ സംരക്ഷണം 

സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യം നൽകുന്നത് മുടിക്ക് തന്നെയാണ്. ഷൂട്ടിങ് സമയത്ത് ചൂടും പൊടിയും ധാരാളമായി എടുക്കാറുണ്ട്. അതിനാൽ മുടിയുടെ ആരോഗ്യം കണക്കിലെടുത്ത് ഹെയർ പ്രോഡക്റ്റുകൾ മിതമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. മുടിയുടെ സംരക്ഷണത്തിന് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന പരീക്ഷണങ്ങളാണ് കൂടുതലും പിന്തുടരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS