ഹെയർ സ്ട്രെയ്റ്റനിങ് കരുതലോടെ വേണം; കാത്തിരിക്കുന്നത് 5 പ്രശ്നങ്ങൾ

five–side-effect-of-over-hair-straightening
Image Credits : Roman Samborskyi / Shutterstock.com
SHARE

മുടിയുടെ അനന്തമായ ഫാഷന്‍ സാധ്യതകള്‍ പരീക്ഷിക്കുന്നത് തെറ്റല്ല. എന്നാല്‍ പരീക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യം മറന്ന് വേണ്ട എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ഹെയർ സ്ട്രെയ്റ്റനർ പോലുള്ള ഹോട്ട് സ്റ്റൈലിങ് ടൂളുകളുടെ അമിത ഉപയോഗം നല്ലതല്ല എന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. അഞ്ച് പ്രശ്നങ്ങളാണ് അവര്‍ മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്.

∙ വരൾച്ച

ഹെയര്‍ സ്‌ട്രെയ്റ്റനിങ് മുടിയിലെ ഈര്‍പ്പം വലിച്ചെടുത്ത് അതിനെ വല്ലാതെ വരളാൻ കാരണാകും. അത് പതിവാകുന്നത് മുടിയുടെ ആരോഗ്യം നശിക്കുന്നു.

∙ ഉണങ്ങിയ ശിരോചര്‍മം

ശിരോചര്‍മത്തിന്റെ ഈര്‍പ്പം നിലനിർത്താന്‍ ശരീരം ചില എണ്ണകൾ ഉദ്പാദിപ്പിക്കുന്നുണ്ട്. സ്ഥിരമായി സ്‌ട്രെയ്റ്റനിങ് ചെയ്യാന്‍ ചൂട് കൊടുക്കുന്നത് ശിരോചർമത്തിലെ ഈ എണ്ണയെ നീക്കം ചെയ്യും. ഇത് തലയിൽ ചൊറിച്ചിലിന് കാരണമാകും.

∙ മുടി കൊഴിച്ചില്‍, പൊട്ടല്‍

പ്രകൃതിദത്തമല്ലാത്ത ചൂടാണ് മുടിയില്‍ സ്‌ട്രെയ്റ്റനിങ് സമയത്ത് ഏല്‍പ്പിക്കുന്നത്. ഇത് മുടിയുടെ ബലം കുറയ്ക്കുകയും മുടി പൊട്ടാനും കൊഴിയാനും ഇടയാക്കുകയും ചെയ്യും. 

∙ മുടിയുടെ ഘടന

മുടിയെ പരിചരിക്കുന്ന വിധം, കഴിക്കുന്ന ആഹാരം തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും മുടിയുടെ ഘടന. സ്ഥിരമായി ചൂട് പ്രയോഗിച്ചാല്‍ സ്വാഭാവികമായ ഘടന നഷ്ടപ്പെട്ട് മുടി മങ്ങലേറ്റതു പോലെയാകും.

∙ പിളര്‍പ്പ്

മുടി പിളർപ്പിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ടാവും. മുടിയുടെ അറ്റത്തു നിന്നാണ് അവയുടെ പിളർപ്പ് തുടങ്ങുന്നത്. സ്ഥിരമായ സ്‌ട്രെയ്റ്റനിങ് മുടി ഉണക്കുമെന്നതിനാല്‍ അവ പിളരാനുളള സാധ്യത വര്‍ധിക്കുന്നു.

English Summary : Side Effects of Hair Straightening

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA