വീട്ടിൽ കഞ്ഞി വെള്ളമുണ്ടോ ? തിളക്കവും മിനുസവുമുള്ള തലമുടി സ്വന്തമാക്കാം

use-rice-water-for-health-and-silky-hair
Image Credits : Guiyuan Chen/ Shutterstock.com
SHARE

തിളക്കവും മിനുസവുമുള്ള മുടിയിഴകൾ മുഖസൗന്ദര്യം പല മടങ്ങ് വർധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഹെയർ കെയർ പ്രൊഡക്ടുകളുടെ എണ്ണം നാൾക്കുനാൾ വിപണിയിൽ കൂടുന്നു. ഹെയർ കെയർ വിഭാഗത്തിൽ കഞ്ഞിവെള്ളത്തിന്റെ ഉപയോഗം അടുത്തിടെ ട്രെൻഡ് ആയിരുന്നു. മുടികൊഴിച്ചിൽ തടയാനും മുടി വളരാനും കഞ്ഞി വെള്ളം മികച്ചതാണെന്നാണ് പറയപ്പെടുന്നത്. ചൈനയിലെ യാവോ സ്ത്രീകളുടെ നീളവും ബലവുമുള്ള മുടിയിഴകളുടെ രഹസ്യം കഞ്ഞിവെള്ളത്തിന്റെ ഉപയോഗമാണത്രേ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെയും ബ്യൂട്ടി വ്ലോഗർമാരുടെയും ഇടയിൽ കഞ്ഞി വെള്ളത്തിന് വലിയ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. കൊറിയൻ സൗന്ദര്യ വർധക വസ്തുക്കളിലും റൈസ് വാട്ടറിന്റെ സാന്നിധ്യം വർധിച്ചു വരുന്നുണ്ട്. 

∙ ഗുണങ്ങൾ

പണ്ടു കാലം മുതൽ വിവിധ ദക്ഷിണ ഏഷ്യൻ വിഭാഗങ്ങൾ മുടിയിൽ കഞ്ഞിവെള്ളം ഉപയോഗിച്ചിരുന്നു. മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പല ഘടകങ്ങളും കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുള്ളതായി ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. 70 മുതൽ 80 ശതമാനം വരെ സ്റ്റാർച്ചും മറ്റു വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല കൊഴിച്ചിൽ തടഞ്ഞ്, മുടി വളർച്ച സാധ്യമാക്കുന്ന ഇനോസിറ്റോളും കഞ്ഞിവെള്ളത്തിലുണ്ട്. 

∙ മികച്ച ഫലത്തിന്

കഞ്ഞി വെള്ളം സ്കിൻ കെയർ റുട്ടീനിന്റെ ഭാഗമായി ഉപയോഗിക്കാനുള്ള പല തരം വഴികൾ ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണ്. 

ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകിയ ശേഷം കഞ്ഞിവെള്ളം കൊണ്ട് മുടിയിഴകളിൽ മസാജ് ചെയ്യാം. 15 മിനിറ്റിന്ശേഷം കഴുകിക്കളയാം.

മസാജ് ചെയ്ത് ഉപയോഗിക്കുന്നത് പോലെ സ്പ്രേ ചെയ്തും ഉപയോഗിക്കാം. ചില ആളുകൾ  ഹെയർ മാസ്കിങ് ചെയ്യാറുണ്ട്. മുടി മറയ്ക്കുന്ന രീതിയിൽ കഞ്ഞിവെള്ളം ഹെയർമാസ്ക് ചെയ്ത് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.

∙ ശ്രദ്ധിക്കേണ്ടത്

ഫെർമന്റഡ് റൈസ് വാട്ടർ അസിഡിക്കായതു കൊണ്ട് തന്നെ ചിലരിൽ അത് അലർജി ഉണ്ടാക്കാം. മാത്രമല്ല ഡ്രൈ ഹെയറിൽ ഇത് ഉപയോഗിച്ച ശേഷം കഴുകി കളഞ്ഞില്ലെങ്കിൽ താരനും അണുബാധയും ഉണ്ടാകാൻ സാധ്യതയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS