ADVERTISEMENT

പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ചില സൗന്ദര്യക്കൂട്ടുകൾ എല്ലാ രാജ്യങ്ങളിലുമുണ്ട്. അതിന്റെയൊന്നും പ്രസക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. 2022 ലും ആളുകൾ പരമ്പരാഗത സൗന്ദര്യക്കൂട്ടുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു. അത്തരം ചില സൗന്ദര്യക്കൂട്ടുകൾ പരിചയപ്പെടാം.

∙ ഇന്ത്യയുടെ സ്വന്തം സൗന്ദര്യക്കൂട്ട്

മുഖത്തും ശരീരത്തിലും ക്ലെൻസിങ്ങിനുപയോഗിക്കാവുന്ന ഒന്നാണ് പ്രത്യേകമായി തയാറാക്കാവുന്ന മഞ്ഞൾക്കൂട്ട്. ശരീരത്തിന് തിളക്കം നൽകുന്നതിനോടൊപ്പം ഒരു ഫ്രഷ് ലുക്കും ഇത് നൽകും. വെള്ളക്കടല വേവിച്ച വെള്ളം, ചന്ദനപ്പൊടി, മഞ്ഞൾപ്പൊടി, പനിനീര് അല്ലെങ്കിൽ പാൽ (അത് അവരവരുടെ ഇഷ്ടത്തിന് തിരഞ്ഞെടുക്കാം.) ഇത്രയുമാണ് ഈ സൗന്ദര്യക്കൂട്ട് തയാറാക്കാൻ ആവശ്യമായ ചേരുവകൾ. ഇതിനോടൊപ്പം തെറാപ്പിയുടെ പ്രയോജനം കിട്ടാൻ ഏതെങ്കിലും എസൻഷ്യൽ ഓയിലും ഉപയോഗിക്കാം. ചർമത്തിനാവശ്യമായ പോഷകങ്ങൾ നൽകി മൃദുത്വം സമ്മാനിക്കാനും ഫലപ്രദമാണ് ഈ സൗന്ദര്യക്കൂട്ട്.

∙ ഗ്രീസിന്റെ സ്വന്തം ഒലിവ് ഓയിൽ – തൈര് സൗന്ദര്യക്കൂട്ട്

തൈര് ചർമത്തിലെ സുഷിരങ്ങളിലടിഞ്ഞു കൂടിയ മാലിന്യങ്ങളെ പുറത്താക്കുമ്പോൾ ഒലിവ് ഓയിൽ ചർമത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇത് ചർമത്തിന് ഫ്രഷ് ലുക്ക് സമ്മാനിക്കും. സൂര്യതാപമേൽക്കേണ്ടി വരുമ്പോൾ അതിൽ നിന്നുള്ള പൊള്ളലിനെ പ്രതിരോധിക്കാൻ ഗ്രീസുകാർ തൈര് ഉപയോഗിക്കാറുണ്ട്. ചിലപ്പോഴൊക്കെ തൈരിനും ഒലിവ് ഓയിലിനുമൊപ്പം തേൻകൂടി അവർ ചർമ സംരക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. തേനിൽ ആന്റി ബാക്ടീരിയൽ ഘടകങ്ങളടങ്ങിയിരിക്കുന്നതുകൊണ്ടാണ് അത്.

∙ മൊറോക്കോയുടെ സ്വന്തം അർഗൻ ഓയിൽ

മൊറോക്കോയിലെ അർഗൻ മരത്തിൽ നിന്നാണ് ഈ എണ്ണ ഉത്പാദിപ്പിക്കുന്നത്. മിനറൽസ്, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റ്സ് എന്നിവയാൽ സമ്പുഷ്ടമാണ് അർഗൻ എണ്ണ. ചർമസംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഒരുപോലെ ഉപകാരപ്രദമാണ് അർഗൻ എണ്ണ. വിറ്റാമിൻ ഇ നിറഞ്ഞ ഈ എണ്ണ ഹെയർ സിറമായും ഉപയോഗിക്കാറുണ്ട്.

∙ പവിഴ അഴകുമായ് ചൈന

നൂറ്റാണ്ടുകളായി ചർമസംരക്ഷണത്തിന് ചൈനക്കാർ പവിഴം ഉപയോഗിക്കുന്നുണ്ട്. പവിഴം നല്ലൊരു കൊളജിൻ ബൂസ്റ്ററായതിനാൽ ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും ഇതുപയോഗിക്കാറുണ്ട്. പവിഴത്തിൽനിന്ന് തയാറാക്കുന്ന പൗഡർ കഴിക്കുകയോ മറ്റു സൗന്ദര്യക്കൂട്ടുകളുടെ കൂടെ ബ്ലെൻഡ് ചെയ്ത് നേരിട്ട് ശരീരത്തിൽ ഉപയോഗിക്കുകയോ ആണ് സാധാരണയായി ചെയ്യുന്നത്.

∙ ഐസ്‌ലൻഡിനു പ്രിയം മിനറൽസ്

വടക്കൻ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ ഐസ്‌ലൻഡുകാർ മിനറൽസിലൂടെയാണ് സൗന്ദര്യത്തെ തിരിച്ചു പിടിക്കുന്നത്. മിനറൽസ് നിറഞ്ഞ വെള്ളമാണ് അവരുടെ സൗന്ദര്യക്കൂട്ട്. ചൂടുനീരുറവകളുള്ള സ്ഥലമായതിനാൽ അവിടെ നിന്നുള്ള വെള്ളത്തിൽ നിറയെ മിനറൽസ് ആയിരിക്കും. ആ വെള്ളമുപയോഗിച്ചാണ് അവർ വീട്ടിൽ പരീക്ഷിക്കാവുന്ന സൗന്ദര്യക്കൂട്ടുകൾ തയാറാക്കുന്നത്. ചൂടുനീരുറവകളിൽ നിന്നുള്ള വെള്ളമായതിനാൽ വീട്ടിൽത്തന്നെ സ്പാ ചെയ്യുന്നതുപോലുള്ള ഒരു ഫീലായിരിക്കും ലഭിക്കുക.

English Summary : Ancient skincare practices from around the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com