ആർക്കും ‘ഒന്നിനും സമയമില്ലാത്ത’ കാലത്തിലൂടെയാണു നാം കടന്നു പോകുന്നത്. ജീവിതത്തിലെ പ്രധാനപ്പെട്ട പലതും മറന്നു പോകുന്നു. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ചർമസംരക്ഷണം. മുഖക്കുരു, കറുത്തപാടുകൾ, കണ്ണിനു ചുറ്റിലുമുള്ള തടിപ്പ് എന്നിവ ഇല്ലാത്തവരുടെ എണ്ണമാണ് കുറവെന്ന് പറഞ്ഞാലും അദ്ഭുതമില്ല. ഇതൊക്കെ വലിയ കാര്യമാണോ എന്നു ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ മറ്റേതിലുമെന്ന പോലെ ചർമസംരക്ഷണം പ്രധാനപ്പെട്ടതാണ്. ചർമസംരക്ഷണത്തിനായി ചെയ്യാവുന്ന കാര്യങ്ങൾ ഇതാ.
∙ വിറ്റാമിൻ സി
ചർമത്തിന്റെ യുവത്വം നിലനിർത്തുന്നതിൽ വിറ്റാമിൻ സി ക്ക് വലിയ പങ്കുണ്ട്. ഒരു നല്ല വിറ്റാമിൻ സി സീറം ഉപയോഗിക്കാം.
∙ സീസണുകൾ മാറുന്നത്
സീസണുകൾ മാറുമ്പോൾ അത് നമ്മുടെ ചർമത്തിലും മാറ്റങ്ങൾ സൃഷ്ടിക്കും. അതിനാൽ ഓരോ സീസണുകൾ മാറി വരുമ്പോഴും സ്കിൻ കെയർ റുട്ടീനിലും ആ മാറ്റം വരുത്തേണ്ടതാണ്. മഞ്ഞുകാലത്ത് ഹൈഡ്രേറ്റിങ് പ്രൊഡക്ടുകളും വേനൽക്കാലത്ത് നോൺ സ്റ്റിക്കി പ്രൊഡക്ടുകളുമാണ് ഉപയോഗിക്കേണ്ടത്.
∙ ചുണ്ടുകളെ മറക്കരുത്
മുഖ ചർമത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കുമ്പോൾ ചുണ്ടുകളെ മറന്ന് കളയരുത്. ഒരു മോയിസ്ച്യുറൈസിങ് ലിപ് ബാം ഉപയോഗിക്കുന്നത് ചുണ്ടുകൾക്ക് നല്ലതാണ്. ഇതോടൊപ്പം ചുണ്ട് കടിക്കുന്ന സ്വഭാവമുണ്ടെങ്കിൽ അതു മാറ്റുകയും വേണം.
∙ നല്ല ഉറക്കം
നല്ല ഉറക്കത്തിന് നമ്മുടെ മുഖ സൗന്ദര്യത്തിലും സ്ഥാനമുണ്ട്. സ്കിൻ കെയർ റുട്ടീനുകൾ ഫലവത്താകണമെങ്കിൽ നല്ല ഉറക്കം കൂടിയെ തീരൂ. മാത്രമല്ല സമാധാനപൂർണമായ ഉറക്കം കണ്ണിന് ചുറ്റുമുള്ള തടിപ്പും കറുത്ത നിറവും ഇല്ലാതാക്കും. 8 മണിക്കുറെങ്കിലുമുള്ള കൃതൃമായ ഉറക്കം ശരീരത്തിന് അത്യാവശ്യമാണ്.
∙ മുഖം ശ്രദ്ധിക്കാം
വൃത്തിയില്ലാത്ത കൈകൾ കൊണ്ട് മുഖത്ത് തൊടാതിരിക്കുക. അതു കൈകളിലുള്ള സൂക്ഷ്മ ജീവികൾ മുഖത്തെത്താനും അണുബാധ ഉണ്ടാക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതും ചർമ സംരക്ഷണത്തിന്റെ ഭാഗമാണ്.