ADVERTISEMENT

ചർമത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുഖകാന്തി വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഫെയ്സ്പാക് ഇതാ. 

ആവശ്യമുള്ളവ :

ആര്യവേപ്പില, മഞ്ഞൾ, കറ്റാർവാഴ, കടലമാവ്, നാരങ്ങനീര് 

തയാറാക്കേണ്ട വിധം: 

ഒരു ബോളിൽ ഒരു സ്പൂൺ കടലമാവ് എടുക്കുക. അതിലേക്ക് കാൽ സ്പൂൺ അരച്ച മഞ്ഞൾ, രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, അര സ്പൂൺ നാരങ്ങ നീര് എന്നിവ ചേർക്കുക. ആര്യവേപ്പില അരച്ചെടുത്ത് വെള്ളത്തില്‍ ചേർത്ത് അരിച്ചെടുത്ത മിശ്രിതം ആവശ്യത്തിനൊഴിച്ചു കൊടുത്ത് ഇതു പേസ്റ്റ് പോലെയാക്കണം.

ഈ പേസ്റ്റ് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. 20-30 മിനിറ്റ് കഴിയുമ്പോൾ സാധാരണ വെള്ളത്തിൽ കഴുകി കളയാം. മുഖക്കുരു, കറുത്ത പാടുകൾ, ചർമത്തിന്റെ ടോൺ മെച്ചപ്പെടുത്തൽ, അമിതമായ എണ്ണമയം അകറ്റൽ, അലർജി, അസ്വസ്ഥത എന്നിവ ഇല്ലാതാക്കാൻ എന്നിവയാണ് ഈ ഫെയ്സ്പാക്കിന്റെ ഗുണങ്ങൾ.

*പാച്ച് ടെസ്റ്റ് നടത്തിയശേഷം ഉപയോഗിക്കുക

English Summary : Natural Facepack for glowing Skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com