ADVERTISEMENT

മുഖത്തിന് തിളക്കവും മൃദുത്വവും ലഭിക്കാൻ സഹായിക്കുന്ന മികച്ചൊരു നാച്യുറൽ ഫെയ്സ്പാക് പരിചയപ്പെടാം. 

 

ആവശ്യമുള്ള വസ്തുക്കൾ

 

അരിപ്പൊടി, കസ്തൂരി മഞ്ഞൾ, പാൽ, നാരങ്ങാനീര്

 

തയാറാക്കേണ്ട വിധം

 

അൽപം കസ്തൂരി മഞ്ഞളും അരിപ്പൊടിയും എടുക്കുക. ഇവ പേസ്റ്റ് രൂപത്തിലാക്കുന്നതിന് ആവശ്യമായ പാൽ ഇതിലേക്ക് ഒഴിക്കുക. ഏതാനും തുള്ളി നാരങ്ങാനീരും ചേർക്കുക. ഇതു മിക്സ് ചെയ്ത് മുഖത്തു പുരട്ടാം. ഉണങ്ങുമ്പോൾ മുഖം കഴുകാം. 

 

പാലിന് പകരം തൈരോ, തേനോ ഉപയോഗിക്കാം. ചർമത്തിന്റെ സ്വഭാവം അനുസരിച്ചാണ് ഇതിൽ ഏതു വേണമെന്നു തീരുമാനിക്കേണ്ടത്. നാരങ്ങാനീര് ഫലം നൽകുമെങ്കിലും നിത്യേനയുള്ള ഉപയോഗം ചർമത്തിനു ദോഷം ചെയ്യാം. 

 

* പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കിയശേഷം ഉപയോഗിക്കുക.

 

English Summary : Natural face pack for glowing skin

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com