ADVERTISEMENT

കെജിഎഫിലെ രമിക സെൻ ആയി തെന്നിന്ത്യയിലും ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം രവീണ ടണ്ടൻ. 47 കാരിയായ താരത്തിന്റെ പെരുമാറ്റത്തിൽ മാത്രമല്ല ചർമത്തിലും ഇപ്പോഴും യുവത്വം നിറഞ്ഞു നിൽക്കുന്നു. പ്രകൃതിദത്ത സൗന്ദര്യസംരക്ഷണ മാർഗങ്ങൾക്ക് പ്രധാന്യം നൽകുന്ന വ്യക്തിയാണ് രവീണ. തനിക്ക് പ്രിയപ്പെട്ട ഇത്തരം പല സൗന്ദര്യസംരക്ഷണ രീതികളും താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് താരത്തിന്റെ ഫെയ്സ് മാസ്ക്. കാലങ്ങളായി പ്രചാരത്തിലുള്ള ഉബ്ടൻ ഫെയ്സ് മാസ്ക്കിന്റെ ആരാധികയാണ് താൻ എന്ന രവീണ തുറന്നു പറഞ്ഞിരുന്നു. താരത്തിനു പ്രിയപ്പെട്ട ഈ ഫെയ്സ് മാസ്ക് പരിചയപ്പെടാം.

ഉബ്ടൻ ഫെയ്സ് മാസ്ക്

കാലങ്ങളായി നിലവിലുള്ള ഈ സൗന്ദര്യക്കൂട്ട് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗപ്രദമാണ്. പ്രകൃതിദത്തമായ വസ്തുക്കളെ ഫലപ്രദമായി സംയോജിപ്പിച്ച് ചർമ സംരക്ഷണവും പരിപോഷണവും സാധ്യമാക്കുകയാണ് ഉബ്ടൻ ഫെയ്സ് മാസ്ക് ചെയ്യുന്നത്. ചർമത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് പല രീതിയിൽ ഇത് തയ്യാറാക്കാം. കൂട്ടത്തിൽ ഏറ്റവും ലളിതമായി ഉണ്ടാക്കാനാവുന്നതും ദിവസേന ഉപയോഗിക്കാൻ സാധിക്കുന്നതുമായ ഉബ്ടൻ ഫെയ്സ് മാസ്ക് ഇതാ. വെറും രണ്ടാഴ്ച ഇത് ഉപയോഗിക്കുന്നതിലൂടെ മുഖത്തുണ്ടാകുന്ന മാറ്റം സ്വയം തിരിച്ചറിയാം.

raveenatandon-3

∙ ആവശ്യമുള്ള വസ്തുക്കൾ:

ഗോതമ്പു പൊടി - 1 സ്പൂൺ 

കടലമാവ് - 1 സ്പൂൺ 

കസ്തൂരി മഞ്ഞൾ - 1/2 സ്പൂൺ 

തൈര് - 1 സ്പൂൺ

നാരങ്ങാനീര് - കുറച്ച്

പനിനീർ - ആവശ്യത്തിന്

∙ തയാറാക്കുന്ന വിധം

മുകളിൽ പറഞ്ഞ പദാർത്ഥങ്ങൾ പനിനീരിൽ യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കുക.

∙ ഉപയോഗം

പേസ്റ്റ് രൂപത്തില്‍‌ തയാറാക്കിവച്ച മാസ്ക് വിരലുകൾ ഉപയോഗിച്ചോ പരന്ന ബ്രഷ് ഉപയോഗിച്ചോ മുഖത്തും കഴുത്തിലും പുരട്ടുക.

നന്നായി ഉണങ്ങി കഴിഞ്ഞാൽ ചർമത്തിൽ നിന്നു ചുരണ്ടികളയുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.

∙ എന്തുകൊണ്ട് ഉബ്ടൻ

ഈ ഫെയ്സ് മാസ്കിൽ ഉപയോഗിക്കുന്ന എല്ലാ പദാർഥങ്ങളിലും ചർമം തിളങ്ങുന്നതിനും പരിപോഷിക്കുന്നതിനും സഹായിക്കുന്ന ഘടകങ്ങളുണ്ട്. ഗോതമ്പിൽ അടങ്ങിയിരിക്കുന്ന സെലീനിയം അമിതമായ ഫ്രീ റാഡിക്കലുകളെ നിഷ്ക്രിയമാക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ്സ് ഉത്പാദിപ്പിക്കുന്ന നഷ്ടത്തിൽ നിന്നg കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. കടലമാവ് ചർമത്തിലെ എണ്ണമയം നീക്കം ചെയ്യും.

raveenatandon-2

മഞ്ഞളിന് ആന്റി- മൈക്രോബിയൽ സ്വഭാവമുള്ളതുകൊണ്ട് ചർമത്തിന്റെ നിറം വർധിക്കാൻ സഹായിക്കുന്നു. സൂര്യപ്രകാശം കൊണ്ട് ഉണ്ടാവുന്ന നിറവ്യത്യാസം ഇല്ലാതാക്കാൻ തൈര് സഹായിക്കുന്നു. സിട്രിക് ആയ നാരങ്ങനീര് ചർമം ശുദ്ധീകരിച്ച് കരുവാളിപ്പ് മാറ്റും. നല്ലൊരു ടോണറായി പ്രവർത്തിച്ച് മുഖത്തെ സുഷിരങ്ങൾ ചെറുതാക്കി നിർത്താൻ പനിനീരിന് സാധിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com