അൽപം ശ്രദ്ധിക്കൂ, ശ്രമിക്കൂ; യൗവനം നിങ്ങളെ കൈവിടില്ല

most-poweful-anti-aging-beauty-tips-for-all
പ്രതീകാത്മക ചിത്രം ∙ Image Credits: Africa Studio/ Shutterstock.com
SHARE

കാഴ്ചയിൽ എന്നെന്നും ചെറുപ്പമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. എന്നാൽ അത് സാധ്യമല്ലെന്ന് എല്ലാവർക്കും അറിയാം. യൗവനം നമ്മെ വിട്ടു പോകുമെന്നത് നിശ്ചയമാണ്. എന്നാൽ സാധിക്കുന്നത്രയും യൗവനത്തെ ചേർത്തു പിടിക്കാൻ നമുക്കാവും. അതിനായി ചില കാര്യങ്ങൾ മനസ്സിലാക്കുകയും അൽപസമയം മാറ്റിവയ്ക്കുകയും വേണം. അത് എന്തെല്ലാമെന്നു നോക്കാം.

* സൂര്യന്റെ ചൂടിൽ നിന്നും ചർമത്തെ കാക്കേണ്ടേ? പ്രായം നോക്കണ്ട. വാങ്ങിക്കോളൂ ഒരു സൺസ്‌ക്രീൻ. നിത്യവും ഇതുപയോഗിക്കുന്നത് കഠിനമായ ചൂട് ചർമത്തിനേൽപ്പിക്കുന്ന പ്രത്യാഘാതങ്ങളിൽ നിന്നും സംരക്ഷിക്കും. 

* ചർമത്തിൽ നിറവ്യത്യാസമോ തടിപ്പുകളോ കാണുന്നുണ്ടോ, കഴിയുന്നത്രയും വേഗം ഒരു ത്വക്ക് രോഗ വിദഗ്‌ധനെ സമീപിക്കണം. വർഷത്തിൽ ഒരു തവണ ഡോക്ടറെ കണ്ടു ചർമ സംബന്ധമായ എല്ലാ പരിശോധനകളും നടത്തുന്നതു നല്ലതാണ്.

* ചർമം വരളാതെ സംരക്ഷിക്കാനും മാർദ്ദവം നിലനിർത്താനും അനുയോജ്യമായ സോപ്പും ലോഷനും ഉപയോഗിക്കുക. ചർമസംബന്ധമായ കൂടുതൽ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്.

* പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക, ചർമത്തിന്റെ ആരോഗ്യം നിലനിർത്താൻ ധാരാളം പഴങ്ങളും പഴച്ചാറുകളും കഴിക്കുക. 

* ത്വക്കിന്റെ മൃദുത്വം നിലനിർത്താനും ചുളിവുകൾ വീഴാതെ കാക്കുന്നതിനും അനുയോജ്യമായ ക്രീമുകൾ തിരഞ്ഞെടുത്ത് ഉപയോഗിക്കാം.

* പ്രായത്തെ ഓർമിപ്പിക്കാൻ കറുത്ത മുടിയിഴകൾക്കിടയിൽ നിന്നും വെള്ളിനൂലുകൾ എത്തിനോക്കാൻ തുടങ്ങിയോ? വിഷമിക്കണ്ട, തലമുടിയിൽ പുതിയ സ്റ്റൈലുകൾ പരീക്ഷിക്കാൻ സമയമായി. ചേരുന്ന നിറങ്ങൾ നൽകിയോ, അതല്ലെങ്കിൽ വെള്ളമുടികൾക്കു പ്രാധാന്യം നൽകിയോ പുതിയ ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കാം. 

* നീളമുള്ള, കനമില്ലാത്ത തലമുടി ഇനിയും സൂക്ഷിച്ചു വയ്ക്കേണ്ടതില്ല. കഴുത്തൊപ്പം മുടി വെട്ടിനിർത്താം. അഭംഗി ഒഴിവാക്കുന്നതിനൊപ്പം പുതിയൊരു സ്റ്റൈലുമായി.

* ഹെയർ സ്റ്റൈലിൽ പുതിയ പരീക്ഷണങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ ട്രെൻഡിനനുസരിച്ച് മുടി വെട്ടാം.

English Summary : Best anti aging tips for everyones

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA