ഇങ്ങനെ ചെയ്യൂ, കറ്റാർവാഴ ഉപയോഗിക്കുമ്പോൾ ചൊറിയില്ല

prevent-allergy-wheil-using-aloe-vera-in-skin
Image Credits : Cookie Studio / Shutterstock.com
SHARE

സൗന്ദര്യസംരക്ഷണത്തിനാണ് കറ്റാർ വാഴ ഉപയോഗിക്കുന്നത്. എന്നാൽ ആ കറ്റാർ വാഴ തന്നെ ചർമത്തിൽ അലർജിക്ക് കാരണമായാലോ? കറ്റാർ വാഴ ഉപയോഗിക്കുമ്പോൾ മുഖം ചൊറിയുകയും ചുവന്നു തുടുക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്. എന്നാൽ ഒരൽപം ശ്രദ്ധിച്ചാല്‍ പലരിലും ഒഴിവാക്കാവുന്നതാണ് ഈ പ്രശ്നം. 

കറ്റാർ വാഴയില മുറിച്ചെടുക്കുമ്പോൾ പുറത്തു വരുന്ന മഞ്ഞ നിറത്തിലുള്ള നീരാണ് ഇതിനു കാരണം. ഒരു തരം ലാറ്റെക്സ് ആണിത്. ഇതു കറ്റാർ വാഴ ജെല്ലിൽ കൂടിക്കലരുകയും ഉപയോഗിക്കുമ്പോൾ ചൊറിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.

ചെടിയിൽനിന്ന് കറ്റാർ വാഴയില വേർപ്പെടുത്താനായി മുറിക്കുന്ന ഭാഗം താഴേക്ക് വരുന്ന രീതിയിൽ 10–15 മിനിറ്റ് സൂക്ഷിക്കാം. കൂടാതെ കറ്റാർ വാഴയില ചെറിയ കഷ്ണങ്ങളാക്കിയ ശേഷവും നന്നായി കഴുകാം. മുറിക്കുന്ന ഓരോ ഭാഗത്തും ലാറ്റെക്സിന്റെ സാന്നിധ്യം ഉണ്ടാകും. 

കറ്റാർ വാഴയിൽ നിന്നും ഉപയോഗപ്രദമായ ഭാഗം എടുത്തശേഷവും കഴുകാം. ഇതെല്ലാം ലാറ്റെക്സ് പരമാവധി നീക്കം ചെയ്യാൻ സഹായിക്കും. ഇങ്ങനെ കഴുകിയശേഷവും സെൻസിറ്റീവ് ചർമം ഉള്ള ചിലരിൽ അസ്വസ്ഥ അനുഭവപ്പെടാനുള്ള സാധ്യത ഉണ്ട്. അത്തരം സാഹചര്യത്തിൽ കറ്റാർ വാഴയുടെ ഉപയോഗം വേണ്ടെന്നു വയ്ക്കുന്നതാണു നല്ലത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS