ADVERTISEMENT

ഹിന്ദി ടെലിവിഷൻ രംഗത്തെ സൂപ്പർ താരമാണ് ഹിന ഖാൻ. സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് ആരാധകരോട് മനസ്സ് തുറക്കാൻ താരം മടിക്കാറില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടികൊഴിച്ചിലും താരനും ഒരുപരിധിവരെ തടയാമെന്ന് ഹിനയുടെ പക്ഷം. അതിനുവേണ്ടി താരം ചെയ്യുന്ന കാര്യങ്ങൾ ഇതാ.

∙ മഞ്ഞുകാലത്തെ തണുപ്പിനെ പ്രതിരോധിക്കാനായി കമ്പിളി കൊണ്ടുള്ള തൊപ്പി, സ്റ്റോൾ എന്നിവ ധരിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ശിരോചർമത്തിൽ അലർജിയും അസ്വസ്ഥയും ഉണ്ടാക്കാനും മുടി കൊഴിയാനും ഇതു കാരണമാകും. അതിനാൽ സിൽക് സ്റ്റോൾ കൊണ്ട് തല മൂടിയശേഷം അതിനുമുകളിലായി കമ്പിളി കൊണ്ടുള്ള തൊപ്പിയോ സ്റ്റോളോ ഉപയോഗിക്കാം

hina-khan-2

∙ മുടി പെട്ടെന്ന് ഉണങ്ങാനായി ഹെയർ ഡ്രയറും മറ്റു മെഷീനുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിന്റെ ഉപയോഗം മുടി പൊട്ടാൻ കാരണമാകും. മഞ്ഞുകാലാവസ്ഥയിൽ ഇതിനുള്ള സാധ്യത കൂടുന്നു. അതിനാൽ പരമവാധി ഉപയോഗം കുറയ്ക്കാം. 

∙ മുടിയുടെ ആരോഗ്യത്തിനും താരനകറ്റാനും ഹോട്ട് ഓയിൽ മസാജ് ഫലപ്രദമാണ്. കുളിക്കുന്നതിന് മുമ്പ് ചൂടാക്കിയ വെളിച്ചെണ്ണ തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യാം. ശിരോചർമത്തിൽ രക്തയോട്ടം കൂടുന്നതിനും മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതും ഇത് സഹായിക്കും. 

hina-khan-3

∙ മുടിയുടെ പിഎച്ച് നില ക്രമപ്പെടുത്തുന്നതിനായി ആപ്പിൾ സിഡെർ വിനഗർ ഉപയോഗിക്കാം. ഷാപൂ ചെയ്തശേഷം ആപ്പിൾ സിഡെർ വിനഗർ മിക്സ് ചെയ്ത വെള്ളത്തിൽ മുടി കഴുകാം.

 

English Summary : Hair care tips by actress Hina Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com