ചർമത്തിന് തിളക്കവും മിനുസവും; അനുഷ്കയുടെ ആര്യവേപ്പ് ഫെയ്സ് പാക്

anushka-sharma-favourite-natural-neem-face-pack
SHARE

സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമ. പ്രകൃതിദത്ത മാർഗങ്ങളും ചർമ സംരക്ഷണത്തിന് ഉപയോഗിക്കാറുണ്ടെന്ന് ഒരു ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. അനുഷ്ക ശർമയ്ക്ക് പ്രിയങ്കരമായ  ഫെയ്സ് പാക് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

∙ ആവശ്യമുള്ള വസ്തുക്കൾ

ആര്യവേപ്പിലെ പൊടിച്ചത് രണ്ട് സ്പൂൺ, തൈര് ഒരു സ്പൂൺ, റോസ് വാട്ടർ ഒരു സ്പൂൺ, ഏതാനും തുള്ളി പാൽ

∙ തയാറാക്കേണ്ട വിധം

ഈ ചേരുവകൾ എല്ലാം ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. മുഖത്തു പുരട്ടിയശേഷം ഉണങ്ങുമ്പോൾ കഴുകിക്കളയാം. 

ചര്‍മത്തിന്റെ തിളക്കവും മിനുസവും നിലനിർത്താൻ ഈ ഫെയ്സ്പാക് സഹായിക്കുമെന്ന് അനുഷ്ക പറയുന്നു. 

English Summary: Anushka Sharma's favourite face pack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS