മഴക്കാലത്ത് മേക്കപ്പ് പേടി? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

monsoon-make-up-tips
പ്രതീകാത്മക ചിത്രം∙ Image Credits: vladee/Shutterstock.com
SHARE

കവിളിലൂടെ ഒലിച്ചിറങ്ങുന്ന മസ്ക്കാരയും മുഖത്ത് ഉണങ്ങിയ പാടുകളുണ്ടാക്കുന്ന ഫൗണ്ടേഷനും. ആലോചിക്കാൻ കൂടി കഴിയുന്നില്ലല്ലേ? കഴിഞ്ഞ ആഴ്ച പെർഫക്ടായി വൈകിട്ടു വരെ നിന്ന മേക്കപ്പ് ഈ ആഴ്ച പുറത്തേക്കിറങ്ങിയപ്പോഴേക്കും പണി തന്നോ? ഇത്തിരി വൈകി പയ്യെ പെയ്തെത്തിയ മഴക്കാലം തന്നെയാണ് പ്രശ്നക്കാരൻ. പക്ഷേ പ്രശ്നം ഗുരുതമല്ല. പതിവു മേക്കപ്പിൽ ചെറിയൊരു വ്യത്യാസം വരുത്തിയാൽ മഴക്കാലത്ത് ചോർന്നുപോകാത്ത അടിപൊളി ലുക്ക് നിങ്ങള്‍ക്കും സ്വന്തമാക്കാം. 

പ്രൈമർ പ്രധാനം

ജെൽ ബേസ്ഡ് മോയ്സ്ച്യുറൈസറായിരിക്കും ക്രീം രൂപത്തിലുള്ളതിനെക്കാൾ നല്ലത്. വെയിലില്ലെന്നു കരുതി സൺസ്ക്രീൻ ഒഴിവാക്കരുത്. അതുപോലെ തന്നെ പ്രധാനമാണ് പ്രൈമർ. വളരെയെളുപ്പം ചർമത്തോടു ചേരാനും മേക്കപ്പ് നീണ്ടുനിൽക്കാനും പ്രൈമർ സഹായിക്കുന്നു. ഈർപ്പമുള്ള കാലാവസ്ഥയാണെന്നു കരുതി ഇവയൊന്നും ഒഴിവാക്കരുത്. കൃത്യമായ രീതിയിൽ മേക്കപ്പ് ചെയ്യാനും അത് ദീർഘനേരം നിലനിൽക്കാനും ഈ മുന്നൊരുക്കങ്ങൾ അനിവാര്യമാണ്.

പൗഡറാണ് പവർ

ഫൗണ്ടേഷനും കൺസീലറും വാരിവലിച്ച് ഉപയോഗിക്കുന്നതിനോടു നോ പറയാം. പൗഡർ ബേസ്ഡ് കൺസീലർ ഉപയോഗിച്ച് മാറ്റ് ഫിനിഷ് ലുക്ക് ഈസിയായി സ്വന്തമാക്കാം. ലിക്വിഡ്, ക്രീം ഉൽപന്നങ്ങൾക്കു പകരം മാറ്റ് ഫിനിഷ് നൽകുന്ന പൗഡർ ബേസ്ഡ് ഉൽപന്നങ്ങളോടു യെസ് പറയാം. ഐഷാഡോകളും ബ്ലഷറുകളും തിരഞ്ഞെടുക്കുമ്പോഴും ഇത് ശ്രദ്ധിക്കണം. സെറ്റിങ് പൗഡർ ഉപയോഗിക്കാനും മറക്കരുത്.

നോ സ്മഡ്ജ് ഐ ലുക്ക്

ഐ ലൈനറും മസ്ക്കാരയും ഉറപ്പായും വാട്ടർപ്രൂഫ് ആയിരിക്കണം. ജെൽ ലൈനറുകൾ മഴക്കാലത്ത് നല്ലൊരു ചോയ്സാണ്. മാറ്റ് ഫിനിഷ് ഉറപ്പുവരുത്താനും പടരുകയോ കലരുകയോ ചെയ്യാതെ നിലനിർത്താനും ജെൽ ലൈനറുകൾ ഉപയോഗിക്കാം. കറുത്ത കാജലിനു പകരം ബ്രൗൺ, വെള്ള തുടങ്ങിയ നിറങ്ങളും നിങ്ങളുടെ മഴക്കാല ലുക്കിനു ഭംഗി കൂട്ടും. 

മഴയത്ത് മാറ്റ് ലിപ്സ്റ്റിക്കുകൾ

സോഫ്റ്റ് മാറ്റ് ലിപ്സ്റ്റിക്കുകളാണ് മഴയത്ത് താരം. നേർത്ത പിങ്ക്, ബ്രൗൺ നിറങ്ങളിലുള്ള ലിപ് ടിന്റുകൾ ഉപയോഗിക്കാം. ക്രീം, ഗ്ലോസ് തുടങ്ങിയവയെല്ലാം തത്ക്കാലത്തേക്ക് ഉപേക്ഷിക്കാം.

ഹൈലൈറ്ററുകളുടെ ആവശ്യം മഴക്കാലത്തില്ല. ബ്രഷുകള്‍ക്കു പകരം സ്പോഞ്ചുകൾ ഉപയോഗിക്കാം. ഇത്തരം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഴക്കാല മേക്കപ്പും പെർഫക്ടാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS