മഴക്കാലത്ത് മുടി കൊഴിച്ചിലും പൊട്ടലും രൂക്ഷം? ചെയ്യേണ്ടത്

best-and-simple-monsoon-hair-care-tips
പ്രതീകാത്മക ചിത്രം∙ Image Credits: Vladimir Gjorgiev/ Shutterctock.com
SHARE

‘മഴക്കാലത്ത് മുടി കൊഴിച്ചിലും പൊട്ടലും രൂക്ഷമാണ്. ഇങ്ങനെ കൊഴിഞ്ഞാൽ മുടിയൊന്നും ബാക്കി കാണില്ല. എന്താണ് ഇതിനു പരിഹാരം?’ ഇത്തരം ആശങ്കയിലൂടെ കടന്നു പോകുന്ന നിരവധിപ്പേർ ചുറ്റിലുമുണ്ട്. നാച്യുറൽ ഹെയർ മാസ്ക്കുകൾ ഉൾപ്പടെ ഇവർക്കു പരീക്ഷിക്കാവുന്നതാണ്. എന്നാൽ തിരക്കുകൾ ഇതിനു സമയം കിട്ടണമെന്നില്ല. ഈ സാഹചര്യത്തിൽ മഴക്കാലത്ത് ചില ശീലങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കാം. തലമുടിയുടെ സ്വാഭാവിക ഭംഗിയും ആരോഗ്യവും നിലനിര്‍ത്താൻ ഇതു സഹായിക്കും. ആ ശീലങ്ങൾ ഏതൊക്കെയാണെന്നു നോക്കാം. 

∙ ദിവസവും മുടി കഴുകണ്ട. ആഴ്‌ചയിൽ മൂന്നു തവണ മതി. നനഞ്ഞിരിക്കുന്ന മുടിയിൽ എളുപ്പം പൊടി അടിഞ്ഞു കൂടും.

∙ എണ്ണ ഒരു പ്രകൃതിദത്ത പ്രീ കണ്ടീഷനർ ആണ്. കുളിക്കുന്നതിനു 15 മിനിറ്റു മുൻപ് എണ്ണ തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം. 

∙ കൃത്യമായി ഷാംപൂ ചെ‌യ്‌ത് ശിരോചർമത്തിലെ അഴുക്കുകളും എണ്ണയും നീങ്ങി എന്ന് ഉറപ്പു വരുത്തുക.

∙ മഴക്കാലത്തെ വരണ്ട മുടിയിഴകളെ കൃത്യമായ കണ്ടീഷനർ ഉപയോഗം വഴി മിനുസമാക്കാം. 

∙ ഡ്രയർ ഉപയോഗിക്കാതെ സ്വാഭാവിക രീതിയിൽ തന്നെ മുടി ഉണക്കുക. 

∙ പല്ലകന്ന, വൃത്തിയുള്ള ചീപ്പ് മാത്രം ഉപയോഗിക്കാം.

∙ ലൂസ് ഹ‌‌െയർസ്‌റ്റൈലുകൾ പരീക്ഷിക്കാവുന്ന ഒരു സമയം കൂടിയാണ് മഴക്കാലം. നീളമുള്ള മുടിക്കു ലൂസ് ബണ്ണും നീളം കുറഞ്ഞ മുടിക്കു ലൂസ് പോണിയും ട്രൈ ചെയ്യാം.

ഇത്തരത്തിലുള്ള 'ചെറിയ വലിയ' ശീലങ്ങൾ തന്നെ മഴക്കാലത്തു മുടിയുടെ സംരക്ഷണം ഉറപ്പുവരുത്തും. ബാക്ടീരിയൽ, ഫംഗൽ ഇൻഫെക്‌ഷ‌നുകൾക്കുള്ള സാധ്യത കുറക്കുകയും ചെയ്യും. മഴ നനഞ്ഞു തിരിക‌െ എത്തിയ ഉടനെ ഷാംപൂ ഉപയോഗിച്ചു കഴുകാം. മഴവെള്ളത്തിൽ മുടി നനഞ്ഞതുകൊണ്ട് പ്രത്യേകം കഴുകേണ്ടതില്ല എന്നു വിചാരിക്കരുത്.  മഴവെള്ളം തലമുടിയുടെ ആരോഗ്യത്തിനു നല്ലതല്ല. ഇതിനുപുറമേ ആഴ്‌ചയിലൊരിക്കലോ മ‌റ്റോ ഒഴിവുപ്രകാരം വീട്ടിലുണ്ടാക്കാവുന്ന ഹ‌െയർ മാസ്‌കുകള്‍ ഉപയോഗിക്കുന്നതും തലമു‌ടിക്കു ഗുണം ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS