ADVERTISEMENT

ബോഡി പിയേഴ്സിങ് എന്നറിയപ്പെടുന്ന ‌ശരീരം തുളച്ച് ആഭരണം ധരിക്കുന്ന രീതി ടാറ്റൂയിങ് പോലെ യുവജനതയ്ക്കിടയിൽ സ്വീകാര്യത നേടുകയാണ്. കാതും മൂക്കും മാത്രമല്ല പുരികവും ചുണ്ടുകളുമെല്ലാം തുളയ്ക്കാൻ പലരും തയാറാവുന്നു. എന്നാൽ സുരക്ഷിതമായി ചെയ്തില്ലെങ്കിൽ ഇതു ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. അത് ഒഴിവാക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാമെന്നു നോക്കാം.

∙ ആഭരണം

ബോഡി പിയേഴ്സിങ് ചെയ്ത ഉടനെ ആഭരണം ധരിക്കണം എന്നില്ല. ഇതു ശരീര ഭാഗങ്ങളിൽ അണുബാധയ്ക്ക് കാരണമായേക്കാം. അതിനാൽ കുറച്ചു ദിവസം കഴിഞ്ഞ് ആഭരണം ധരിക്കാം.

∙ വിദഗ്ധർ

ബോഡി പിയേർസിങ്ങ് ചെയ്യാനായി വിദഗ്ധരുടെ സേവനം തേടുക. ചെലവ് കുറഞ്ഞ സ്ഥലങ്ങൾ നോക്കി സുരക്ഷിതത്വമോ വിശ്വാസ്യതയോ ഇല്ലാത്ത സ്ഥാപനങ്ങളെയോ വ്യക്തികളെയോ ആശ്രയിക്കുന്നത് അപകട സാധ്യത ഉണ്ടാക്കുന്നു.   

ഗൺ പിയേർസിങ്ങ്

ഇന്നുള്ളതിൽ ഏറ്റവും സുരക്ഷിതമായ മാർഗങ്ങളിലൊന്നാണു ഗൺ ഉപയോഗിച്ചുള്ള ബോഡി പിയേർസിങ്ങ്. പ്രത്യേകം രൂപകൽപന ചെയ്ത ഈ ഉപകരണത്തിലൂടെ വേദനയില്ലാതെയും സുരക്ഷിതമായും ബോഡി പിയേർസിങ് സാധ്യമാകുന്നു.

∙ വൃത്തി

കാതിലോ മൂക്കിലോ പിയേർസിങ് ചെയ്തതിനുശേഷം ആ ഭാഗങ്ങളിൽ അഴുക്കു നിറയാതെ ശ്രദ്ധിക്കുന്നത് അണുബാധ ഇല്ലാതാക്കും. മാത്രമല്ല കുറച്ച് കാലത്തേക്ക് ബോഡി പിയേർസിങ്ങ് ചെയ്ത ശരീര ഭാഗങ്ങളിൽ അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com