ADVERTISEMENT

‘‘കാലത്തിനനുസരിച്ച് മാറി കൊണ്ടിരിക്കണം. പുതിയ അറിവുകൾ നേടണം. സാങ്കേതികത വിദ്യകൾ ഉപയോഗപ്പെടുത്തണം. എങ്കിലേ ഏറ്റവും മികച്ചത് ഉപഭോക്താക്കൾക്ക് നൽകാനാകൂ.’’– സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റും ഇന്റർനാഷനൽ ഹെയർ ഡിസൈനറുമായ മഞ്ജു കലൂണയുടെ നയം ഇതാണ്. സൗന്ദര്യ സംരക്ഷണ മേഖലയിൽ എന്നും ഒരു ചുവടു മുന്നിൽ നിൽക്കാനും വെല്ലുവിളികൾ നേരിടാനും മഞ്ജു പ്രാപ്തയാകുന്നത് ഈ നയം പിന്തുടരുന്നതു കൊണ്ടാണ്. വിജയകരമായ കരിയറിൽ പുതിയൊരു തുടക്കത്തിന് മഞ്ജു ഒരുങ്ങിക്കഴിഞ്ഞു. പെർമനന്റ് കോസ്മറ്റിക്സിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള ക്ലിനിക്കുകൾ മഞ്ജുവിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുകയാണ്. സൗന്ദര്യ സംരക്ഷണ രംഗത്തെ വിപ്ലവകരമായ മാറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

manju-calluna-5

പെർമനന്റ് കോസ്മറ്റിക്സ് എന്നാണ് വിശേഷണമെങ്കിലും ശസ്ത്രക്രിയകൾ ഇല്ലാതെ ദീർഘകാലത്തേക്ക് ബ്യൂട്ടി കറക്‌ഷൻ വരുത്തുന്ന രീതിയാണ് ഇത്. കോസ്മറ്റിക് സർജറികളോടുള്ള ഭയം മൂലം പലരും തങ്ങളുടെ ഇഷ്ടനുസരണമുള്ള മാറ്റങ്ങൾക്ക് തയാറാവുന്നില്ല. ഇതിനൊരു പരിഹാരമാണ് ഇത്തരം സെമി പെർമനന്റ് കോസ്മറ്റിക്സ്. ചർമത്തിന്റെ നിറം, ഗുണം എന്നിവ മെച്ചപ്പെടുത്തുന്ന മൈക്രോ നീഡ്‌ലിങ്, ലിപ് കോൺഡ്യൂറിങ്, പിഎച്ച് ബ്രൈറ്റനിങ്, പെർമനന്റ് ഐലാഷ്, മൈക്രോ ബ്ലാഡിങ് എന്നിവയും മുടിയുടെ വളർച്ചയെ സഹായിക്കുന്ന ട്രീറ്റ്മെന്റുകളുമാണ് പെർമനന്റ് കോസ്മറ്റിക്സിന്റെ ഭാഗമായി ലഭ്യമാവുക. ശരീരത്തിനു പുറത്തു മാത്രം ചെയ്യുന്ന ഇത്തരം ട്രീറ്റ്മെന്റുകൾ പൊതുവിൽ കൂടുതൽ ഗുണകരമാണ്. കൂടാതെ പാർലർ എന്നതിനപ്പുറത്തേക്ക് കൂടുതൽ മികച്ച ട്രീറ്റ്മെന്റുകൾ ആളുകൾക്ക് ഇന്ന് ആവശ്യമുണ്ട്. ഇതെല്ലാം പെർമനന്റ് കോസ്മറ്റിക്സിന് പ്രധാന്യം കൊടുക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ട്. ചങ്ങനാശ്ശേരിയിലാണ് ആദ്യത്തെ പെർമനന്റ് കോസ്മറ്റിക്സ് ക്ലിനിക്ക് തുടങ്ങുന്നത്. പിന്നീട് കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. രാജ്യാന്തര ബ്രാൻഡുമായി കൈകോർത്ത് ഏറ്റവും മികച്ച ഉത്പന്നങ്ങളും സാങ്കേതിക വിദ്യയും ഉറപ്പാക്കുന്ന തിരക്കിലാണ് മഞ്ജുവിപ്പോൾ. 

manju-calluna-2
അക്കാദമിയിൽ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികളോടൊപ്പം മഞ്ജു കലൂണ

മേക്കപ്പും ഹെയർ ഡിസൈനിങ്ങും പഠിക്കുന്നതിനായി രാജ്യാന്തര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കണമെന്ന ആഗ്രഹം മൂന്നു വർഷം മുമ്പ് മഞ്ജു സാധിച്ചിരുന്നു. ഹെയർ ഡ്രസിങ് പോലെ അത്യധികം ക്രിയാത്മകതയും ശ്രദ്ധയും വേണ്ട ജോലി അശാസ്ത്രീയമായാണ് ഇന്നും കേരളത്തിൽ പഠിപ്പിക്കുന്നത്. ഒരാള്‍ ചെയ്യുന്നതു കണ്ടു മറ്റൊരാൾ പഠിക്കുന്ന ശീലം ഇപ്പോഴമുണ്ട്. ഇതെല്ലാം ഹെയർ ഡ്രസിങ് ചെയ്യുന്നവർക്ക് അർഹമായ അംഗീകാരവും വേതനവും പരിഗണനയും കിട്ടാതിരിക്കുന്നതിന് കാരണമാണ്. മാത്രമല്ല സൗന്ദര്യസംരക്ഷണ മേഖലയിലെ തൊഴിൽ സാധ്യതകള്‍ ശരിയായി ഉപയോഗിപ്പെടുത്തുന്നില്ലെന്നും മഞ്ജുവിന് തോന്നിയിരുന്നു. ഇതാണ് അക്കാദമി എന്ന ലക്ഷ്യത്തിനു കാരണം. റഷ്യയിൽ പോയി വേൾഡ് ചാംപ്യൻ എന്നറിയപ്പെടുന്ന ജോർജി കോർട്ടിന്റെ കീഴിൽ പഠനം നടത്തി ഹെയർ ഡിസൈനിങ്ങിൽ ഡിപ്ലോമ നേടുകയാണ് ഇതിനായി മഞ്ജു ആദ്യം ചെയ്തത്. അക്കാദമിയിൽ പഠനത്തിന് വരുന്നവർക്ക് ഏറ്റവും മികച്ചത് നൽകണമെന്ന ചിന്തയായിരുന്നു റഷ്യയിൽ പോയുള്ള ഈ പഠനത്തിനു പിന്നിൽ. കൂടാതെ വിവിധ രാജ്യങ്ങളിലായി വേറെയും അ‍ഡ്വാൻസ്ഡ് കോഴ്സുകൾ പൂർത്തിയാക്കി. തുടർന്ന് 2019ൽ അക്കാദമിക്ക് തുടക്കമിട്ടു.

manju-calluna-3
കോസ്മെറ്റിക്സിലെ വിവിധ കോഴ്സുകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങുന്നു

ഇതുപോലൊരു അക്കാദമി കൊച്ചിയിൽ തുടങ്ങുന്നതാണ് നല്ലതെന്നായിരുന്നു മേഖലയിലെ പലരും നിർദേശിച്ചത്. എന്നാൽ ചങ്ങനാശ്ശേരിയിൽ തുടങ്ങാനായിരുന്നു മഞ്ജുവിന്റെ തീരുമാനം. ഉത്പന്നത്തിന് ഗുണമേന്മയുണ്ടെങ്കിൽ എവിടെയാണെങ്കിലും ആളുകള്‍ വരും എന്നായിരുന്നു മഞ്ജുവിന്റെ നിലപാട്. അക്കാദമി മൂന്നു വർഷം പിന്നിടുമ്പോൾ ആ നിലപാട് ശരിയാണെന്ന് വ്യക്തമായി. മേക്കപ്, ഹെയർസ്റ്റൈൽ, കോസ്മറ്റോളജി എന്നിങ്ങനെ വിവിധ കോഴ്സുകളിലായി നിരവധി വിദ്യാർഥികൾ പഠനം പൂര്‍ത്തിയാക്കി. മൂന്നു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. പഠിച്ചിറങ്ങുന്നവർ പലരും നേരിട്ട് ജോലിയിലേക്ക് പ്രവേശിച്ചു. മറ്റു ചിലർ വിദേശത്തേക്കും പോയി. 

manju-calluna-4
സാന്ദ്ര തോമസിനൊപ്പം മഞ്ജു

ബ്രൈഡൽ മേക്കപ്പിലും സെലിബ്രിറ്റി മേക്കപ്പിലും പുത്തൻ രീതികൾ ആവിഷ്കരിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് മഞ്ജു കലൂണ യൂണിസെക്സ് സലൂൺ ആൻഡ് മേക്കപ് സ്റ്റുഡിയോ. ഹണി റോസ്, ഇനിയ, ആര്യ, വീണ എന്നീ താരങ്ങൾക്ക് മഞ്ജു ചെയ്ത മേക്കോവറുകളും ശ്രദ്ധേയമായിരുന്നു. നിരവധി സെലിബ്രിറ്റികളുടെ പഴ്സനൽ മേക്കപ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചു. സിനിമാ മേഖലയിൽ സ്ത്രീകൾക്ക് മേക്കപ് ചെയ്യാൻ അനുമതി നിഷേധിക്കുന്ന പ്രവണത നിലനിന്നിരുന്നു. സിനിമ പൂർണമായും ചെയ്യുന്നതിനു പകരം പഴ്സനൽ മേക്കപ് ആര്‍ട്ടിസ്റ്റ് ആകാൻ മാത്രമാണ് സ്ത്രീകൾക്ക് അവസരം നൽകിയിരുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച് സ്ത്രീ മേക്കപ് ആര്‍ട്ടിസ്റ്റുകളിൽ ഒരാളായിരുന്നു മഞ്ജു. ഇതിന്റെ ഫലമായി മേക്കപ് ചെയ്യാനുള്ള ലൈസൻ ഒരു വുമൺ മേക്കപ് ആർട്ടിസ്റ്റിന് ലഭിച്ചു. ഇതെല്ലാം വളരെ പ്രതീക്ഷയോടെയാണു മഞ്ജു കാണുന്നത്. സൗന്ദര്യസംരക്ഷണ മേഖലയിൽ വരും വർഷങ്ങളിൽ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നും മഞ്ജു വിശ്വസിക്കുന്നു.

manju-kaloona-with-court
(ഇടത്) വേള്‍ഡ് ചാംപ്യൻ ജോർഡി കോർട്ടിൽ നിന്നും സർട്ടിഫിക്കേറ്റ് ഏറ്റു വാങ്ങുന്നു, (വലത്) Avant-garde ഹെയർ സ്റ്റൈല്‍

‌കൂടുതൽ വിവരങ്ങൾക്ക് : +91 82811 66661 / 1800 425 6661

വെബ്സൈറ്റ് : https://manjucalluna.com/

ഇൻസ്റ്റഗ്രാം: https://instagram.com/manjucalluna

manju-calluna-6
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com