ADVERTISEMENT

ആര്യവേപ്പിന്റെ ഗുണങ്ങളെപ്പറ്റി അറിയാത്തവർ ചുരുക്കമായിരിക്കും. അസ്വസ്ഥതകൾ അകറ്റി, ചർമത്തിന് ആരോഗ്യം തിളക്കവും നൽകാന്‍ ആര്യവേപ്പ് സഹായിക്കും. ഏതു തരം ചർമത്തിലും ധൈര്യമായി ഉപയോഗിക്കാനാവുന്ന ചില ആര്യവേപ്പ് ഫെയ്‌സ് മാസ്കുകൾ പരിചയപ്പെടാം.

∙ ആര്യവേപ്പ്, തേൻ,പാൽ

വരണ്ട ചർമമുള്ളവർക്ക് അനുയോജ്യം. 

ആര്യവേപ്പില അരച്ചു പേസ്റ്റ് രൂപത്തിലാക്കിയത് 2 ടേബിൾസ്പൂൺ, 1 ടേബിൾസ്പൂൺ തേൻ, 1 1/2  ടേബിൾസ്പൂൺ പാൽ. ഇത്രയും ചേരുവകൾ യോജിപ്പിച്ചു മുഖത്തു തേയ്ക്കാം. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

∙ ആര്യവേപ്പ്, മുൾട്ടാണി മിട്ടി, യോഗർട്ട്

എണ്ണമയമുള്ള ചർമത്തിന് അനുയോജ്യം.

2 ടേബിൾസ്പൂൺ ആര്യവേപ്പില പേസ്റ്റ്, 1 ടേബിൾസ്പൂൺ തൈര്, 3/4 ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി, 1/2 ടേബിൾസ്പൂൺ റോസ്‌വാട്ടർ എന്നിവ യോജിപ്പിക്കുക. മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

∙ ആര്യവേപ്പ്, മഞ്ഞൾ, ടീ ട്രീ ഓയിൽ 

മുഖക്കുരു ഉള്ളവർക്ക്.

2 ടേബിൾസ്പൂൺ ആര്യവേപ്പില പേസ്റ്റ്, 1 തുള്ളി ടീ ട്രീ ഓയിൽ, 1 ടീസ്പൂൺ മഞ്ഞൾ എന്നിവ യോജിപ്പിക്കുക. മുഖക്കുരു ഉള്ള ഭാഗങ്ങളിൽ മാത്രം പുരട്ടുക. തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ശേഷം മുഖത്തു മോയ്സ്ച്യുറൈസർ ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com