ADVERTISEMENT

വാൽനട്ടിന് ചർമത്തിലും തലമുടിയിലും അദ്ഭുതം സൃഷ്ടിക്കാനുള്ള കഴിവുണ്ട്. പല രീതിയിൽ വാൽനട്ട് ഉപയോഗിക്കാനാവും. എങ്കിലും കോൾഡ് പ്രെസ്സ്ഡ് എക്‌സ്ട്രാക്‌ഷൻ വഴി തയാറാക്കുന്ന ഓയിലാണ് ഏറ്റവും മികച്ചത്. 

ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ ഇ, ഫാറ്റി ആസിഡുകൾ എന്നിവ ചർമത്തിന്റെ ഈർപ്പം നിലനിർത്തുകയും പോഷണം നൽകുകയും ചെയ്യും. മങ്ങി, വരണ്ട ചർമത്തിനു മൃദുത്വമേൽകാൻ അനുയോജ്യമാണ്. പ്രകൃതിദത്തമായ ആന്റി ഓക്‌സിഡന്റുകൾ, മഗ്‌നീഷ്യം, നാച്യുറൽ ഒമേഗ 3, വിറ്റമിൻ ഇ എന്നിവയാൽ സമ്പുഷ്ടമായ വാൽനട്ട് ഓയിൽ യുവത്വം നിലനിർത്താനും ചർമത്തിലെ ചുളിവുകൾ നീക്കം ചെയ്യാനും സഹായിക്കുന്നു. 

ശിരോചർമത്തിലും ഈ ഓയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. താരൻ കാരണമുള്ള ചൊറിച്ചിലും വരണ്ട ശിരോചർമം കാരണമുള്ള പ്രശ്നങ്ങളും വാൽനട്ട് ഓയിൽ ഉപയോഗിച്ച് പരിഹരിക്കാം. മഴക്കാലങ്ങളിൽ തലമുടിയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കു പ്രകൃതിദത്തമായ പരിഹാരം കൂടിയാണ് ഇത്. തലയിലുണ്ടാകുന്ന ഫംഗൽ അണുബാധ ചെറുക്കാനും കഴിവുണ്ട്. 

കുളിക്കുന്നതിനു മുൻപ് ചർമത്തിലും മുടിയിലും വാൽനട്ട് ഓയിൽ തേച്ചുപിടിപ്പിക്കാം. നിമിഷങ്ങൾ കഴിഞ്ഞു കഴുകാം. ഇതു ചർമത്തെ മൃദുവാക്കുന്നു. കോഫി പൗഡറിനൊപ്പം ഈ എണ്ണ മിക്‌സ് ചെയ്‌തു നല്ലൊരു സ്‌ക്രബായും ഉപയോഗിക്കാം. എണ്ണമയമുള്ള ചർമമുള്ളവർ മിതമായ രീതിയിൽ എണ്ണ ഉപ‍യോഗിക്കാൻ ശ്രദ്ധിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com