വീട്ടിലുണ്ടാക്കാം സ്ക്രബ്; സുന്ദര ചർമം ഇനി വെറും സ്വപ്നമല്ല

home-made-scrub-for-all-skin-type
പ്രതീകാത്മക ചിത്രം∙ Image Credits: AlessandroBiascioli / Shutterstock.com
SHARE

സ്‌കിൻകെയറിന്റെ കാര്യത്തിൽ ക്ലെൻസിങ്ങും മോയിസ്ച്യുറൈസിങ്ങും പോലെ പ്രധാനമാണ് സ്‌ക്രബിങ്. ആഴ്‌ചയിലൊരിക്കലോ മറ്റോ ഉപയോഗിക്കാവുന്ന സ്‌ക്രബുകള്‍ കടയിൽനിന്നു വാങ്ങണമെന്നില്ല. കുറച്ചു സമയം മാറ്റിവച്ചാൽ വീട്ടിൽ തയാറാക്കാം. ഏതു ചർമക്കാർക്കും യോജിച്ച ചേരുവകൾ അടങ്ങിയ ഇത്തരം 10 സ്‌ക്രബുകള്‍ പരിചയപ്പെടാം.

കോഫി–ഷുഗർ ബോഡി സ്ക്രബ്

1/4 കപ്പ് ഗ്രൗണ്ട് കോഫി, 1/4 കപ്പ് പഞ്ചസാര, 2 ടേബിൾ സ്‌പൂൺ ശുദ്ധമായ ഒലിവ് എണ്ണ, 3 വിറ്റാമിൻ ഇ ഗുളികകൾ എന്നിവ മിക്‌സ് ചെയ്‌ത് 2 മിനിറ്റിൽ സ്‌ക്രബ് തയാറാക്കാം. 5–10 മിനിറ്റെടുത്ത് വ‍ൃത്താകൃതിയിൽ ശരീരം മൊത്തം മൃദുവായി മസാജ് ചെയ്‌ത് എക്‌സ്ഫോളിയേറ്റ് ചെയ്യാം. ഇളം ചൂടുവെള്ളത്തിൽ കഴുകാം. ആഴ്‌ചയിൽ 2–3 തവണ ഈ സ്ക്രബ് ഉപയോഗിക്കാം. 

കോഫിയിലെ ആന്റി ഓക്സിഡന്റുകള്‍ ചർമത്തിന്റെ യുവത്വം നിലനിർത്തുന്നു. ഷുഗർ എക്‌സ്‌ഫോളിയേറ്ററായി പ്രവർത്തിച്ചു മൃതകോശങ്ങൾ നീക്കാൻ സഹായിക്കുന്നു. ഒലിവ് എണ്ണ ചർമത്തിൽ ആഴ്ന്നിറങ്ങി ജലാംശവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു.

സീ സാൾട്ട്  ബോഡി സ്‌ക്രബ്

1 കപ്പ് സീ സാൾട്ട്, 1/2 കപ്പ് ഒലിവ് ഓയിൽ, ഏതെങ്കിലും എസൻഷ്യൽ ഓയിൽ 5–15 തുള്ളി എന്നിവ മിക്‌സ് ചെയ്ത് മിശ്രിതം തയാറാക്കുക. ഇതുപയോഗിച്ച് വൃത്താകൃതിയിൽ മസാജ് ചെയ്‌തു ശരീരം എക്‌സ്ഫോളിയേറ്റ് ചെയ്യാം. ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകണം. വരണ്ട ചർമക്കാർ ആഴ്‌ചയിലൊരിക്കൽ, എണ്ണമയമുള്ള ചർമക്കാർ ആഴ്‌ചയിൽ മൂന്നും സാധാരണ ചർമക്കാർ ആഴ്‌ചയിൽ രണ്ടും എന്ന കണക്കിൽ ഉപയോഗിക്കുക. 

ധാരാളം മിനറലുകളടങ്ങിയ സീ സാൾട്ടിലെ എക്‌സ്ഫോളിയേറ്റിങ് ഏജന്റുകൾ ചർമത്തിനു യുവത്വവും ആരോഗ്യവും നൽകുന്നു. രക്തയോട്ടം വർധിപ്പിക്കാനും ശരീരത്തിലെ അനാവശ്യ പാടുകൾ മായ്ക്കാനും ഈ സ്‌ക്രബ് സഹായിക്കും.

കോക്കനട്ട് ഓയിൽ  ബോഡി സ്‌ക്രബ്

1/4–1/2 കപ്പ് പഞ്ചസാരയും 1/2 കപ്പ് വെളിച്ചെണ്ണയും മാത്രം ഉപയോഗിച്ചും സ്‌ക്രബ് തയ്യാറാക്കാം. പഞ്ചസാരയുടെ തരികളും എണ്ണയും മിക്‌സ് ചെയ്യുക. ‌പഞ്ചസാര പൂർണമായും അലിഞ്ഞു പോകാതെ നോക്കണം. 5–10 മിനിറ്റെടുത്ത് വ‍ൃത്താകൃതിയിൽ ശരീരം മൊത്തം മൃദുവായി മസാജ് ചെയ്യണം. ഏതെങ്കിലും ഹൈഡ്രേറ്റിങ് ബോഡി സ്ക്രബ് ഉപയോഗിച്ച് ഇളം ചൂടുവെള്ളത്തിൽ കഴുകുക. ആഴ്‌ചയിൽ 3 തവണ വരെ ഇതു ചെയ്യാം.

എക്‌സ്ഫോളിയന്റ് ഏജന്റ് മാത്രമായല്ല, മേക്കപ് റിമൂവറായി പ്രവർത്തിച്ചു മുഖം വൃത്തിയാക്കാനും മോയിസ്ച്യുറൈസ് ചെയ്യാനും ഈ സ്‌ക്രബ് ധാരാളം. ഇതിനുപുറമെ  ബാക്‌ടീരിയൽ, ഫംഗൽ ഇൻഫക്‌ഷനുകൾ തടയാനും വെളിച്ചെണ്ണ ബെസ്‌റ്റാണ്. വളരെ എളുപ്പം തയാറാക്കാവുന്ന ഈ സ്‌ക്രബ് പോക്കറ്റ് ഫ്രണ്ട്‌ലിയുമാണ്. 

ഒലിവ് ഓയിൽ– പെപ്പർമിന്റ് ഓയിൽ–ഷുഗർ ബോഡി സ്‌ക്രബ്

1/4 കപ്പ്  ഒലിവ് ഓയിൽ, 1 കപ്പ് ബ്രൗൺ ഷുഗർ, 15 തുള്ളി പെപ്പർമിന്റ് ഓയിൽ എന്നിവ മിക്‌സ് ചെയ്‌തു പേസ്‌റ്റ് രൂപത്തിലാക്കി ചർമത്തിൽ സ്ക്രബ് ചെയ്യാം. ആഴ്‌ചയില്‍ രണ്ടോ മൂന്നോ തവണ ആവർത്തിക്കാം.

ചർമത്തിനകത്തും പുറത്തും മാജിക് സൃഷ്ടിക്കുന്ന സ്‌ക്രബാണ് ഇത്. പെപ്പർമിന്റ് ഓയിലിന്റെ ഉന്മേഷം പകരുന്ന ഗന്ധവും ചർമത്തെ ഊഷ്‌മളമാക്കുന്ന മറ്റു ചേരുവകളും ഈ  സ്‌ക്രബിന്റെ പ്രത്യേകതകളാണ്.

എപ്‌സം സാൾട്ട് ബോഡി സ്‌ക്രബ്

1 കപ്പ് എപ്‌സം സാൾട്ട് , 2 തുള്ളി എസൻഷ്യൽ ഓയിൽ, 3 തുള്ളി ഹോഹോബ ഓയിൽ എന്നിവ യോജിപ്പിച്ചു സ്‌ക്രബ് തയാറാക്കാം. വരണ്ട ചർമക്കാർ ആഴ്‌ചയിലൊരിക്കലും എണ്ണമയമുള്ള ചർമക്കാർ ആഴ്‌ചയിൽ മൂന്നും സാധാരണ ചർമക്കാർ രണ്ടും തവണ എന്ന രീതിയിൽ ഇതു ചെയ്യാം. പരുക്കൻ ചർമത്തെ മിനുസപ്പെടുത്താൻ കഴിവുള്ള എക്‌സ്ഫോളിയന്റ് ഏജന്റുകൾ എപ്‌സം സാൾട്ടിലുണ്ട്.

ഓട്ട്മീൽ ബോഡി സ്‌ക്രബ്

1/2 കപ്പ് ഓട്ട്മീൽ (പാകം ചെയ്യാത്തത്), 1/2 കപ്പ് ബ്രൗൺ ഷുഗർ, 1/2 കപ്പ് തേൻ എന്നീ ചേരുവകൾ പൗഡർ രൂപത്തിലാക്കി അതിലേക്ക് 1/4 കപ്പ് ഹോഹോബ ഓയിൽ, 2 തുള്ളി ലാവൻഡർ ഓയിൽ, 4 തുള്ളി ജെറേനിയം ഓയിൽ, 4 തുള്ളി ഫ്രാങ്കിൻസെൻസ് ഓയിൽ എന്നിവ ചേർത്ത് 2 മിനിറ്റിൽ സ്ക്രബ് തയാറാക്കാം. വ‍ൃത്താകൃതിയിൽ ശരീരം മൊത്തം മൃദുവായി മസാജ് ചെയ്യാം. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.

പ്രകൃതിദത്ത എക്‌സ്ഫോളിയേറ്ററായ ഓട്ട്മീൽ മൃതകോശങ്ങളെ നീക്കി ചർമത്തെ പരിപാലിക്കുന്നു.

യോഗർട്ട് ബോഡി സ്‌ക്രബ്

1 ടേബിൾ സ്‌പൂൺ തൈര്, 1/4 കപ്പ് ഒലിവ് ഓയിൽ, 1 ടേബിൾ സ്‌പൂൺ തേൻ, 3 ടേബിൾ സ്‌പൂൺ പഞ്ചസാര എന്നിവ പേസ്‌റ്റ് രൂപത്തിലാക്കി ശരീരം മുഴുവൻ മസാജ് ചെയ്യാം. 

വരണ്ട ചർമക്കാർക്കു ചേർന്ന ബോഡി സ്‌ക്രബാണ് ഇത്. മൃതകോശങ്ങളെ നീക്കി ആരോഗ്യവും തിളക്കവും നൽകുന്ന ഈ സ്‌ക്രബ് ചർമത്തെ മോയിസ്ച്യുറൈസ് ചെയ്യുന്നു.

വാനില–ഷുഗർ ബോഡി സ്‍ക്രബ്

1 1/2 കപ്പ് ബ്രൗൺ ഷുഗർ, 1 കപ്പ് വൈറ്റ് ഷുഗർ, 1 കപ്പ് ഒലിവ് ഓയിൽ, 1 ടേബിൾ സ്‌പൂൺ വാനില എക്‌സ്‌ട്രാക്റ്റ് എന്നിവ മിക്‌സ് ചെയ്‌ത് മസാജ് ചെയ്യുക. 

വാനിലയും ഷുഗറും ചർമത്തിന്റെ യുവത്വം നിലനിർത്തുന്ന എക്‌സ്‌ഫോളിയേറ്ററായി പ്രവർത്തിച്ചു മൃതകോശങ്ങൾ നീക്കാൻ സഹായിക്കുന്നു. 

നാടൻ മഞ്ഞൾ ബോഡി സ്‌‌‌ക്രബ്

1 കപ്പ് പ​ഞ്ചസാരയും 2 ടേബിൾ സ്‌പൂൺ മഞ്ഞൾപൊടിയും 1 1/2 കപ്പ് വെളിച്ചെണ്ണയിൽ മിക്‌സ് ചെയ്‌ത് ചർമത്തിൽ മസാജ് ചെയ്‌ത് പുരട്ടുക. 5–10 മിനിറ്റെടുത്തു നന്നായി എക്‌സ്ഫോളിയേറ്റ് ചെയ്‌തതിനു ശേഷം കഴുകാം. ആഴ്ചയിലൊന്നോ രണ്ടോ പ്രാവശ്യം ഈ സ്‌ക്രബ് ഉപയോഗിക്കാം. 

നാടൻ മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി സെപ്റ്റിക്, ആന്റി ബാക്‌ടീരിയൽ ഘടകങ്ങൾ എന്നെന്നും ചർമത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കും. 

ലെമൺ–ഷുഗർ ബോഡി സ്‌ക്രബ്

ഒരു മുഴുവൻ നാരങ്ങയുടെ നീരും 2 ടേബിൾ സ്‌പൂൺ പഞ്ചസാരയും 1 ടേബിൾ സ്‌പൂണ്‍ തേനും മിക്‌സ് ചെയ്യുക. ഇതുപയോഗിച്ച് ശരീരഭാഗവും ഒന്നോ രണ്ടോ മിനിറ്റ് മസാജ് ചെയ്യുക. ശേഷം  ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ആഴ്‌ചയിൽ 2 തവണ ഈ സ്‌ക്രബ് ഉപയോഗിക്കാം.

നാരങ്ങയിലടങ്ങിയ വിറ്റമിൻ സി ചർമം എക്‌സ്ഫോളിയേറ്റ് ചെയ്യുന്നതിനോടൊപ്പം ആവശ്യമായ പോഷണവും നൽകുന്നു. അസിഡിക് പിഎച്ച് ലെവൽ നിലനിർത്തി ചർമം മിനുസവും മൃദുലവുമാക്കാനും സഹായിക്കുന്നു. 

വീട്ടിൽ തന്നെ തയാറാക്കാവുന്ന ഈ കെമിക്കൽ ഫ്രീ സ്‌ക്രബുകള്‍ എല്ലാവരും തീർച്ചയായും പരീക്ഷിക്കേണ്ടതാണ്. ചർമത്തിനു യുവത്വവും തിളക്കവും നല്‍കാൻ ഈ സ്ക്രബുകൾ സഹായിക്കും.

* പാച്ച് ടെസ്റ്റ് നടത്തി അലർജിയില്ലെന്ന് ഉറപ്പാക്കിയശേഷം ഉപയോഗിക്കുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}