കേടുപാടുകൾ തീർത്ത് ചർമം സുന്ദരമാക്കാം; സ്റ്റാറാണു സീറം!

serum
പ്രതീകാത്മക ചിത്രം∙ Image Credits: Lyubov Levitskaya/ Shutterstock.com
SHARE

ചർമസംരക്ഷണത്തിലെ സ്റ്റാറാണു സീറം. ധാരാളം ആന്റി ഓക്‌സിഡന്റുകളും സജീവ ഘടകങ്ങളും അടങ്ങിയ സീറം ചർമത്തിന്റെ കേടുപാടുകൾ തീർക്കാനും ചർമത്തെ മെച്ചപ്പെടുത്താനും സഹായിക്കും. മോയിസ്‌ചറൈസറുകളെക്കാൾ വേഗത്തിൽ ചർമത്തിൽ ആഴ്‌ന്നിറങ്ങാൻ കഴിയുമെന്നതിനാൽ ഫലപ്രാപ്തിയും കൂടുതലാണ്. ചർമത്തിന്റെ ആവശ്യം അറിഞ്ഞു വേണം സീറം തിരഞ്ഞെടുക്കാൻ.

Anti acne serum

സാലിസിലിക് ആസിഡ് (salicylic acid) അടങ്ങിയ സീറം മുഖക്കുരു, കറുത്ത പാടുകൾ എന്നിവ അകറ്റുകയും ചർമത്തിൽ അധികമായി ഉൽപാദിപ്പിക്കപ്പെടുന്ന എണ്ണമയം നിയന്ത്രിക്കുകയും ചെയ്യും. വൈറ്റ് ഹെഡ്‌സ്, ബ്ലാക്ക് ഹെഡ്‌സ് എന്നിവയ്ക്കും പരിഹാരമാണ്. നിയാസിനമൈഡ് (niacinamide) സീറവും ഇതേ ഫലം നൽകും.

Hydrating serum

വരണ്ട ചർമമുള്ളവർ ഹൈഡ്രേറ്റീങ് സീറമാണ് ഉപയോഗിക്കേണ്ടത്. ഹൈലുറോണിക് ആസിഡ്, സീ വീഡ്, ചിയ സീഡ് എന്നിവ അടങ്ങിയ സീറം തിരഞ്ഞെടുക്കാം.

Anti ageing serum

റെറ്റിനോൾ അടങ്ങിയ സീറം പ്രായം മൂലമുണ്ടാകുന്ന ചുളിവുകൾ, നേർത്ത വരകൾ എന്നിവ അകറ്റുകയും ചർമത്തിനു മുറുക്കം നൽകുകയും ചെയ്യും. ആൽഫാ ഹൈഡ്രോക്‌സി ആസിഡ് (AHA), ബീറ്റ ഹൈഡ്രോക്‌സി ആസിഡ് (BHA), വൈറ്റമിൻ സി എന്നിവയുമായി ചേർത്ത് ഇവ ഉപയോഗിക്കരുത്.

Brightening serum

കരുവാളിപ്പും നിറവ്യത്യാസവും കുറച്ച് ചർമത്തിനു തിളക്കവും യുവത്വവും നൽകാൻ വൈറ്റമിൻ സി സീറം മികച്ചതാണ്. സെൻസിറ്റീവ് ചർമമുള്ളവർക്കു നിയാസിനമൈഡ് സീറം ഉപയോഗിക്കാം.

എപ്പോൾ ഉപയോഗിക്കണം

മുഖം കഴുകിയശേഷം മോയിസ്ചറൈസർ പുരട്ടുന്നതിനു മുൻപു വേണം സീറം ഉപയോഗിക്കാൻ. എഎച്ച്എ (ഗ്ലൈക്കോളിക് ആസിഡ്, സിട്രിക് ആസിഡ്, ലാക്‌ടിക് ആസിഡ് തുടങ്ങിയവ), ബിഎച്ച്എ (സാലിസിലിക് ആസിഡ്), റെറ്റിനോൾ എന്നിവ രാത്രിയിൽ മാത്രമേ ഉപയോഗിക്കാവൂ.

എങ്ങനെ ഉപയോഗിക്കണം

ആദ്യമായി ഉപയോഗിക്കുന്നവർ കോൺസൻട്രേഷൻ കുറഞ്ഞവ ഉപയോഗിക്കുക. നാലോ അഞ്ചോ തുള്ളിയേ ഒരു തവണ ആവശ്യമുള്ളൂ. ഡ്രോപ്പർ ഉപയോഗിച്ചു മുഖത്തു തുള്ളികളായി ഇറ്റിച്ചശേഷം വിരലുകൾ ഉപയോഗിച്ചു മൃദുവായി അമർത്തിക്കൊടുക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}