ADVERTISEMENT

ആരോഗ്യകരമായ ഭക്ഷണം എന്ന നിലയിൽ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും റാഗി ഫലപ്രദമാണ്. കാലാവസ്ഥ, മലിനീകരണം, പ്രായാധിക്യം എന്നിവ മൂലം ചർമത്തിലും മുടിയിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ റാഗി ഉപയോഗിച്ച് പരിഹരിക്കാം. റാഗി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു നോക്കാം.

 

∙ റാഗി ഫെയ്സ് സ്ക്രബ് 

 

റാഗിയും തൈരും ഒരേ അളവിലെടുത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച്, 15 മിനിറ്റിനുശേഷം കഴുകിക്കളയാം. ഈ മിശ്രിതം കുളിക്കുന്നതിനു മുമ്പായി ശരീരത്തിലും തേച്ചു പിടിപ്പിക്കാം. ചർമത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന മൃതകോശങ്ങളെ അകറ്റി, ടാൻ മൂലമുണ്ടാവുന്ന നിറ വ്യത്യാസം ഇല്ലാതാക്കാൻ ഇതു സഹായിക്കും. റാഗിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ കൊളാജിന്റെ ഉത്പാദനം വർധിപ്പിക്കുന്നു. ഇതു ചർമത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തും.

 

∙ റാഗി ഫെയ്സ് മാസ്ക് 

 

റാഗി പൊടിച്ചശേഷം അതിലേക്ക് പാലും റോസ് വാട്ടറും ചേർത്തു മിക്സ് ചെയ്യാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക. ചർമത്തിലെ വരകൾ, ചുളിവുകൾ എന്നിവ നീക്കാനും സുഷിരങ്ങൾ അടയ്ക്കാനും ഈ ഫെയ്സ് മാസ്ക് സഹായിക്കുന്നു. ചർമത്തിന് മൃദുത്വം നൽകുന്നു.

 

∙ റാഗി ഹെയർ മാസ്ക് 

 

റാഗിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ, കരോട്ടിനോയിഡുകൾ, ആന്റി മൈക്രോബിയൽ പ്രോപ്പർട്ടികൾ എന്നിവ മുടികൊഴിച്ചിൽ, താരൻ എന്നിവയ്ക്ക് പരിഹാരമാണ്. റാഗി പൊടിച്ചതിനൊപ്പം നെല്ലിക്കപ്പൊടി, ചെമ്പരത്തി താളി എന്നിവ ചേർത്ത് തലയിൽ പുരട്ടാം. 10 മിനിറ്റിനുശേഷം തല കഴുകാം. മുടിക്ക് ഭംഗിയും കരുത്തും ലഭിക്കാൻ ഈ ഹെയർ മാസ്ക്കിന്റെ ഉപയോഗം സഹായിക്കും.

 

English Summary : Beauty benefits of ragi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com