നമ്മുടെ മുടിയുടെ വളർച്ചയേയും കരുത്തിനേയും സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിൽ പ്രധാനമാണ് നമ്മുടെ ശീലങ്ങൾ. തെറ്റായ ചില ശീലങ്ങൾ തലമുടിയുമായി നശിപ്പിക്കും. കരുത്തുറ്റ, നീളമുള്ള തലമുടി സ്വന്തമാക്കാൻ തിരുത്തേണ്ട ഏതാനും ശീലങ്ങൾ ഇതാ.
∙ ഓരോരുത്തരുടെ മുടിക്ക് വ്യത്യസ്ത സ്വഭാവമായിരിക്കും ഉണ്ടാവുക. അതിനനുസരിച്ചുള്ള ഷാംപൂവും കണ്ടീഷനറുമാണ് ഉപയോഗിക്കേണ്ടത്. ഇതൊന്നും ശ്രദ്ധിക്കാതെ ഹെയർ കെയർ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് വിപരീത ഫലം ചെയ്യും.
∙ ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അത് മുടിയിഴകളുടെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണയായി ഷാംപൂ ഉപയോഗം കുറയ്ക്കുക. മാത്രമല്ല എണ്ണമയം കൂടുതലുള്ള മുടിയിക്ക് ഡ്രൈ ഷാംപൂ ആണ് അനുയോജ്യം.
∙ ഷാംപൂ ഉപയോഗിക്കുമ്പോൾ കണ്ടീഷനറും ഉപയോഗിക്കണം. മുടിയിഴകളിലെ ഈർപ്പം നിലനിർത്താൻ ഇതു സഹായിക്കും. കണ്ടീഷനർ ശിരോചർമത്തിൽ പുരട്ടാതെ മുടിയുടെ അഗ്രഭാഗങ്ങളിൽ ഉപയോഗിക്കുക.
∙ തലമുടിയിൽ എണ്ണ തേയ്ക്കുന്നത് മുടിയുടെ ഉറപ്പും സൗന്ദര്യവും വർധിപ്പിക്കുന്നു. അനുയോജ്യമായ ഏത് എണ്ണയും ഉപയോഗിക്കാവുന്നതാണ്. വരണ്ട ശിരോചർമമുള്ളവർ തീർച്ചയായും എണ്ണ തേച്ചു കുളി ശീലമാക്കണം. എണ്ണമയമുള്ള മുടിയുള്ളവർ മുടിയുടെ അറ്റത്ത് മാത്രം എണ്ണ തേയ്ക്കുക.
English Summary : These Lifestyle changes can improved hair growth