ADVERTISEMENT

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആരാണ്? ഈ ചോദ്യത്തിന് ഓരോരുത്തർക്കും അവരവരുടെ മറുപടി ഉണ്ടാകും. എന്നാൽ ബ്രിട്ടീഷ് നടിയും എമ്മി പുരസ്ക്കാര ജേതാവുമായ ജോഡി കോമറിലേക്കാണ് ഗണിതശാസ്ത്രം വിരൽ ചൂണ്ടുന്നത്. സൗന്ദര്യത്തെ അളക്കാന്‍ പ്രാചീന ഗ്രീക്കുകാര്‍ വികസിപ്പിച്ച സുവര്‍ണ അനുപാതം ഉപയോഗിച്ച് യുകെയിലെ സെലിബ്രിറ്റി ഫേഷ്യല്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ജൂലിയന്‍ ഡി സില്‍വയാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്.

ജോഡി കോമറിന്റെ മുഖത്തിന്‍റെ ആകാരം സുവര്‍ണ അനുപാതത്തിനോട് 94.52 ശതമാനം ചേർന്നു നിൽക്കുന്നു. കംപ്യൂട്ടര്‍ മാപ്പിങ് സങ്കേതങ്ങളുടെ സഹായത്തോടെയായിരുന്നു ജൂലിയന്റെ തിരഞ്ഞെടുപ്പ്. കില്ലിങ് ഈവ്, ദ് ലാസ്റ്റ് ഡ്യുവല്‍, ഫ്രീ ഗയ്, ഇംഗ്ലണ്ട് ഈസ് മൈന്‍, ഹെല്‍പ്, ലേഡി ചാറ്റര്‍ലീസ് ലവര്‍ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ച ജോഡിക്ക് പ്രൈം ടൈം എമ്മി പുരസ്ക്കാരത്തിന് പുറമേ ബ്രിട്ടീഷ് അക്കാദമി ടെലിവിഷന്‍ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. 

രണ്ടാം സ്ഥാനത്ത് അമേരിക്കന്‍ നടിയും ഗായികയുമായ സെൻഡേയ ആണ്. യൂഫോറിയ, സ്പൈഡര്‍മാന്‍ നോ വേ ഹോം, സ്പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം, ഡ്യൂണ്‍ എന്നീ സിനിമകളിലൂ‍ടെ പ്രശസ്തയായ സെൻഡേയയുടെ മുഖം സുവർണാനുപാതത്തോട് 94.37 ശതമാനം കൃത്യത പുലർത്തുന്നതായി ഡോ. ജൂലിയന്‍ പറയുന്നു. അമേരിക്കന്‍ മോഡല്‍ ബെല്ല ഹാഡിഡ് 94.35 ശതമാനത്തോടെ മൂന്നാം സ്ഥാനത്ത് എത്തി.

ഡോ. ജൂലിയൻ പുറത്തുവിട്ട 10 സുന്ദരികളുടെ പട്ടികയില്‍ ബോളിവുഡ് നടി ദീപിക പദുക്കോണും ഇടം പിടിച്ചിട്ടുണ്ട്. 9ാം സ്ഥാനത്തുള്ള ദീപികയുടെ മുഖം സുവർണാനുപാതത്തോട് 91.22 ശതമാനം കൃത്യത പുലർത്തുന്നു. ബിയോണ്‍സ്, അരിയാന ഗ്രാന്‍ഡ്, ടെയ്‌ലർ സ്വിഫ്റ്റ്, ജോര്‍ദന്‍ ഡണ്‍, കിം കര്‍ദാഷിയന്‍, ഹോ യിയോണ്‍ ജങ് എന്നിവരാണ് ആദ്യ പത്തിലെ മറ്റു സുന്ദരിമാര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com